Image

വഴിക്കടവ് നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ റിവ ധനസഹായം നല്‍കി

Published on 21 January, 2020
വഴിക്കടവ് നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ റിവ ധനസഹായം നല്‍കി

റിയാദ് : വഴിക്കടവ് നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ റിവയുടെ സജീവ അംഗവും പത്ത് വര്‍ഷമായി റിയാദില്‍ ഒരു ട്രാവല്‍ കമ്പനി ജീവനക്കാരനുമായ ചീനിക്കല്‍ ഉമ്മര്‍ ഫാറൂഖിന്റെ ചികിത്സക്കുള്ള ധനസഹായം സംഘടന കൈമാറി. അസുഖ ബാധിതനായി നാട്ടില്‍ ചികിത്സയിലാണ് ഉമ്മര്‍ ഫാറൂഖ്.

ഭാര്യയും മൂന്നു മക്കളടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു ഫാറൂഖ്. റിവ അംഗങ്ങളില്‍ നിന്നും മാത്രമായി സ്വരൂപിച്ച പണം നാട്ടിലെത്തി ഉമ്മര്‍ ഫാറൂക്കിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു കൈമാറുന്നതിന് റിവയുടെ ജനറല്‍ സെക്രട്ടറി ഹനീഫ പൂവത്തിപൊയിലിനാണ് ഫണ്ട് കൈമാറിയത്. ചെറിയാപ്പു കടൂരാന്‍, മഹ്‌സൂമ്, റശീദ് തമ്പലക്കോടന്‍, അന്‍സാര്‍ ചരലന്‍, ഫൈസല്‍ മാളിയേക്കല്‍, നാസര്‍ എടക്കണ്ടി, ഫൈസല്‍ മുല്ലക്കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക