Image

ഐപിഎല്‍: മുംബൈയ്‌ക്കെതിരെ കോല്‍ക്കത്തയ്ക്ക് ജയം

Published on 16 May, 2012
ഐപിഎല്‍: മുംബൈയ്‌ക്കെതിരെ കോല്‍ക്കത്തയ്ക്ക് ജയം
മുംബൈ: ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 32 റണ്‍സ് ജയം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത കോല്‍ക്കത്ത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് മാത്രമെടുത്തപ്പോള്‍ മുംബൈ 19.1 ഓവറില്‍ 108 റണ്‍സിന് പുറത്തായി. വിജയത്തോടെ കോല്‍ക്കത്ത പ്ലേ ഓഫ് ഉറപ്പിച്ചു. 

കോല്‍ക്കത്ത ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് സുനില്‍ നരെയ്‌നിന്റെ മാന്ത്രിക സ്പിന്നിന് മുന്നിലാണ് അടിതെറ്റിയത്. 3.1 ഓവറില്‍ കേവലം 15 രണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ 4 ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങിയ ബാലാജി രണ്ടു വിക്കറ്റെടുത്തു. മുംബൈയുടെ ഒരു താരത്തിന് പോലും നിലയുറപ്പിക്കാനായില്ല. സച്ചിന്‍ തെണ്ടുല്‍ക്കര്‍(27) ആണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 

നേരത്തെ മനോജ് തിവാരിയുടെയും(41) ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെയും(27) ബാറ്റിംഗ് മികവിലാണ് കോല്‍ക്കത്ത ഭേദപ്പെട്ട സ്‌കോറിലെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക