Image

യുവാക്കളുടെ പോരാട്ടവീര്യത്തിനെ മോദി സര്‍ക്കാരിനെ ഒറ്റപ്പെടുത്താന്‍ കഴിയൂ: യച്ചൂരി

Published on 18 January, 2020
യുവാക്കളുടെ പോരാട്ടവീര്യത്തിനെ മോദി സര്‍ക്കാരിനെ ഒറ്റപ്പെടുത്താന്‍ കഴിയൂ: യച്ചൂരി
തിരുവനന്തപുരം: ഭരണഘടനാ സംരക്ഷണത്തിനുള്ള പോരാട്ടത്തില്‍ രാജ്യത്തെ മുഴുവന്‍ ജനാധിപത്യ–മതനിരപേക്ഷ കക്ഷികളുമായി അണിചേര്‍ന്നു നീങ്ങാന്‍ സിപിഎം. ഈ വിശാല ഐക്യനിര പക്ഷേ തിരഞ്ഞെടുപ്പു സഖ്യമല്ലെന്നു ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കി.

പൗരത്വനിയമത്തിലൂടെ മോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടതു ഹിന്ദു ധ്രുവീകരണമാണെന്നും എന്നാല്‍ അപ്രതീക്ഷിത പ്രതികരണമാണ് അവര്‍ നേരിടുന്നതെന്നും മൂന്നു ദിവസത്തെ സിപിഎം കേന്ദ്ര കമ്മിറ്റി(സിസി)യുടെ ആദ്യദിനം യച്ചൂരി അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ട് വിലയിരുത്തി. ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കാന്‍ യുവത്വം സമരരംഗത്താണ്. ഇതു ചരിത്ര സന്ദര്‍ഭമാണ്. യുവാക്കളുടെ പോരാട്ടവീര്യത്തെ മോദി സര്‍ക്കാരിനെ ഒറ്റപ്പെടുത്താനുള്ള സമരമായി മാറ്റാന്‍ രാഷ്ട്രീയകക്ഷികള്‍ ശ്രമിക്കണം–റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഇക്കാര്യത്തില്‍ സിപിഎമ്മിനു വഹിക്കാന്‍ കഴിയുന്ന പങ്കാണു സിസി യോഗത്തിന്റെ മുഖ്യ അജന്‍ഡ. ത്രിപുര മുന്‍മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ അധ്യക്ഷതയില്‍ വിളപ്പില്‍ശാല ഇഎംഎസ് അക്കാദമിയില്‍ ചേരുന്ന യോഗത്തിന്റെ അധ്യക്ഷ വേദിയില്‍ യച്ചൂരിയെക്കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനുമുണ്ട്.

ജനുവരി 13 ന് ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ സംയുക്ത യോഗം പ്രതീക്ഷ പകരുന്ന തുടക്കമായി സിസി വിലയിരുത്തി. അതില്‍ നിന്നു വിട്ടുനിന്നവരും സംസ്ഥാനങ്ങളില്‍ സമരത്തിലാണ് എന്നതിനാല്‍ ഭാവിയില്‍ അവരും ഒരുമിച്ചു വരാനുള്ള സാധ്യതയാണു സിപിഎം കാണുന്നത്. വിശാല ഐക്യനിരയെ തിരഞ്ഞെടുപ്പു കണ്ണിലൂടെ കാണുന്നതു കേരളത്തിലിരുന്നു കാര്യങ്ങള്‍ വീക്ഷിക്കുന്നതിന്റെ പ്രശ്‌നമാണെന്നു കേന്ദ്ര കമ്മിറ്റിക്കിടയില്‍ മാധ്യമങ്ങളെ കണ്ട യച്ചൂരി പറഞ്ഞു. ഉത്തരേന്ത്യ കലങ്ങിമറിയുകയാണ്. തിരഞ്ഞെടുപ്പില്‍ എന്തു വേണം എന്നത് അപ്പോള്‍ മാത്രം ആലോചിക്കേണ്ട കാര്യമാണ്.

ന്മതൃണമൂല്‍ ഐക്യം:സിപിഎമ്മും തൃണമൂലുമായി ഒരുമിച്ചു സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാനതല ഭിന്നത ദേശീയതലത്തില്‍ ഒരുമിച്ചു നില്‍ക്കുന്നതിനു തടസ്സമല്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ എന്തുകൊണ്ടു മമത ബാനര്‍ജി വിട്ടുനിന്നു എന്ന് അവരോടു ചോദിക്കണം. മമത എതിര്‍ത്തിട്ടും ജനുവരി എട്ടിലെ പണിമുടക്ക് ബംഗാളില്‍ വന്‍വിജയമായതിന്റെ അരിശം തീര്‍ക്കുകയായിരുന്നു അവര്‍.

ന്മയുഎപിഎ: യുഎപിഎയോടു യോജിപ്പില്ലെന്നു കേരള മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. യുഎപിഎ ചുമത്തിയാല്‍ സ്വാഭാവികമായും എന്‍ഐഎ അന്വേഷണത്തിന്റെ പരിധിയില്‍ വരും. അലനും താഹയും മാവോയിസ്റ്റാണോ അല്ലയോ എന്നൊക്കെ സംസ്ഥാന സര്‍ക്കാരിനോടു ചോദിക്കണം. മാവോയിസ്റ്റുകളും മുസ്‌ലി!ം തീവ്രവാദികളും കേരളത്തില്‍ കൈകോര്‍ത്തിട്ടുണ്ടോ എന്നറിയില്ല. അതെല്ലാം സംസ്ഥാന കമ്മിറ്റിയാണ് നോക്കേണ്ടത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക