Image

സംവാദമാണ് ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുന്നതിനുള്ള ഇന്ത്യയുടെ മാര്‍ഗം- പ്രധാനമന്ത്രി

Published on 16 January, 2020
സംവാദമാണ് ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുന്നതിനുള്ള ഇന്ത്യയുടെ മാര്‍ഗം- പ്രധാനമന്ത്രി


കോഴിക്കോട്: വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ഏറ്റുമുട്ടലിന്റെയും ഭീകരവാദത്തിന്റെയും ഭീതികളില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ലോകത്തിനായി പ്രതീക്ഷയുടെ കിരണങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സംസ്‌കാരമാണ് ഇന്ത്യയുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിര്‍ദ്ദയമായ അധികാര പ്രയോഗമല്ല, സംവാദങ്ങളാണ് ഏറ്റുമുട്ടലുകള്‍ ഇല്ലാതാക്കുന്നതിനുള്ള ഇന്ത്യയുടെ വഴിയെന്നും അദ്ദേഹം പറഞ്ഞു.

തുറന്ന മനസ്സും വ്യത്യസ്താഭിപ്രായങ്ങളോടുള്ള ബഹുമാനവും ഉള്ളിടത്ത് പുതിയ കണ്ടെത്തലുകള്‍ സ്വാഭാവികമായി സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്ലോബലൈസിങ് ഇന്ത്യന്‍ തോട്ട് എന്ന വിഷയത്തില്‍ കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സംഘടിപ്പിച്ച സെമിനാറില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.  

വ്യത്യസ്ത ഭാഷകളും പാരമ്പര്യങ്ങളും ശീലങ്ങളും വിശ്വാസങ്ങളും ഉണ്ടായിരിക്കെത്തന്നെ നൂറ്റാണ്ടുകളായി നാം സമാധാനത്തോടെയും ശാന്തി
യോടെയുമാണ് നാം ജീവിച്ചുവരുന്നത്. ലോകത്തെ നാം നമ്മുടെ രാജ്യത്തേയ്ക്ക് സ്വാഗതം ചെയ്തു. അങ്ങനെയാണ് നമ്മുടെ സംസ്‌കാരം അഭിവൃദ്ധിനേടിയത്. ലോകം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശേഷി നമ്മുടെ രാജ്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക