Image

പശുവിനെ പൂജിക്കുന്നവരുടെ വികാരം വ്രണപ്പെടുത്തി'; ടൂറിസം വകുപ്പിന്റെ ബീഫ് ട്വീറ്റിനെതിരെ വി.എച്ച്.പി

Published on 16 January, 2020
പശുവിനെ പൂജിക്കുന്നവരുടെ വികാരം വ്രണപ്പെടുത്തി'; ടൂറിസം വകുപ്പിന്റെ ബീഫ് ട്വീറ്റിനെതിരെ വി.എച്ച്.പി

ന്യൂഡല്‍ഹി: കേരള ടൂറിസം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ബീഫിന്റെ ചിത്രത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത്. പശുവിനെ പൂജിക്കുന്ന കോടിക്കണക്കിന് ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് കേരള ടൂറിസത്തിന്റെ നടപടിയെന്ന് വിശ്വഹിന്ദു പരിഷത്ത് ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ ട്വീറ്റ് ചെയ്തു.

'ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണോ, അതോ ബീഫിനെ പ്രോത്സാഹിപ്പിക്കുന്നതിനാണോ ഈ ട്വീറ്റ്? പശുവിനെ പൂജിക്കുന്ന കോടിക്കണക്കിന് പേരുടെ വികാരത്തെ ഇത് വ്രണപ്പെടുത്തില്ലേ? ശങ്കരാചാര്യരുടെ പുണ്യ ഭൂമിയില്‍നിന്നുതന്നെയാണോ ഇത്തരമൊരു ട്വീറ്റ് ഉണ്ടായത്?', വിനോദ് ബന്‍സാല്‍ ട്വീറ്റില്‍ ചോദിക്കുന്നു. 

ഇക്കാര്യത്തില്‍ ടൂറിസം വകുപ്പിനെ ഉപദേശിക്കണമെന്നും ട്വീറ്റില്‍ ആവശ്യപ്പെടുന്നു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരെ ടാഗ് ചെയ്താണ് വിനോദ് ബന്‍സാലിന്റെ ട്വീറ്റ്.

Join WhatsApp News
പശുവും ചാണകവും 2020-01-16 17:55:35
താനും തന്റെ സങ്കികളും പശുവിനെയോ ചാണകത്തെയോ പൂജിക്ക്. അവനവന് വേണ്ടത് അവർ കഴിച്ചോളും!!!
josecheripuram 2020-01-16 19:24:31
Indian politics is worried about useless issues such "The Holy Cow",or changing the names of states,cities.An average Indian Citizen cares about Bombay being Mumbai,Madras being Chennai.Instead think how can we reduce corruption,improve education,Prevent our brain being smuggled to other countries&
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക