Image

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടികള്‍ നിര്‍ത്തി വെക്കണം; സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി മുസ്‌ലിം ലീഗ്‌

Published on 16 January, 2020
  പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടികള്‍ നിര്‍ത്തി വെക്കണം; സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി മുസ്‌ലിം ലീഗ്‌


ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ മുസ്‌ലിം ലീഗ്‌ വീണ്ടും സുപ്രീം കോടതിയില്‍. മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന നടപടി നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ടാണ്‌ മുസ്‌ലിം ലീഗ്‌ കോടതിയെ സമീപിച്ചത്‌.

ദേശീയ പൗരത്വ പട്ടികയും ജനസംഖ്യാ രജിസ്റ്ററും തമ്മില്‍ ബന്ധമുണ്ടോ എന്ന്‌ വ്യക്തമാക്കണമെന്നും ലീഗ്‌ ആവശ്യപ്പെട്ടു. ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ നടപടികള്‍ നിര്‍ത്തിവെക്കാനും ലീഗ്‌ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്‌.

പൗരത്വ ഭേദഗതി നിയമം കേന്ദ്ര സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നത്‌ ജനുവരി 10നാണ്‌. തൊട്ടുപിന്നാലെ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ നിയമം നടപ്പിലാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു.

ഇതിന്റെ ഭാഗമായി 40,000 ത്തോളം പേരുടെ പട്ടിക സര്‍ക്കാര്‍ കേന്ദ്രത്തിന്‌ കൈമാറിയ സാഹചര്യത്തിലാണ്‌ മുസ്‌ലിം ലീഗ്‌ സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക