Image

വിമാനത്തില്‍ നിന്നും പുറംതള്ളിയ ഇന്ധനം സ്‌ക്കൂള്‍ പരിസരത്ത് പതിച്ചു 60 പേര്‍ക്ക് പരിക്ക്

പി.പി. ചെറിയാന്‍ Published on 15 January, 2020
വിമാനത്തില്‍ നിന്നും പുറംതള്ളിയ ഇന്ധനം സ്‌ക്കൂള്‍ പരിസരത്ത് പതിച്ചു 60 പേര്‍ക്ക് പരിക്ക്
ലോസ് ആഞ്ചലസ് : ലോസ് ആഞ്ചലസില്‍ നിന്നും ചൈനയിലേക്കു പുറപ്പെട്ട യാത്രാവിമാനം എഞ്ചിന്‍ തകരാറു കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കേണ്ടി വന്നതിനാല്‍ വിമാനത്തിന്റെ ഭാരം കുറക്കുന്നതിന് പുറംതള്ളിയ ഇന്ധനം വിമാനതാവളത്തിന്റെ 19 മൈല്‍ ചുറ്റളവില്‍ സ്ഥിതിചെയ്യുന്ന വിവിധ സ്‌ക്കൂളുകളുടെ പരിസരത്തു പതിച്ചതില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 60 പേര്‍ക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

 കാര്യമായി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട ചുരുക്കം ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരേയും സ്‌ക്കൂള്‍ പരിസരത്തുവെച്ചു തന്നെ പ്രാഥമിക ചികിത്സ നടത്തി. സംഭവം റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ഉടനെ ഹസാര്‍ഡ്‌സ് മെറ്റീരിയല്‍ ടീം സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.

ഫ്‌ളൈറ്റ് 89 വിമാനം അടിയന്തിരമായി സുരക്ഷിതത്വത്തോടെ വിമാനത്താവളത്തില്‍ തിരിച്ചിറങ്ങിയതായി ഫെഡറല്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു.
അടിയന്തിര ഘട്ടത്തില്‍ വിമാനത്തിന്റെ ഭാരം കുറക്കുന്നതിന് ഇന്ധനം പുറത്തു കളയുന്നത് അപൂര്‍വ്വമല്ല. പതിനായിരം അടി ഉയരത്തിലാണ് വിമാനം പറക്കുന്നതെങ്കില്‍ പുറം തള്ളുന്ന ഇന്ധനം ഭൂമിയില്‍ പതിക്കുകയില്ല. എന്നാല്‍ ഈ വിമാനം 5000 അടി ഉയരത്തില്‍ പറന്നതാണ് ഇന്ധനം സ്‌ക്കൂള്‍ പരിസരങ്ങളില്‍ പതിക്കുന്നതിനിടയായതെന്നും അധികൃതര്‍ പറഞ്ഞു. എന്തായാലും വലിയൊരു അപകടം ഒഴിവായ ആശ്വാസത്തിലാണ് വിമാനതാവളാധികൃതര്‍.

വിമാനത്തില്‍ നിന്നും പുറംതള്ളിയ ഇന്ധനം സ്‌ക്കൂള്‍ പരിസരത്ത് പതിച്ചു 60 പേര്‍ക്ക് പരിക്ക്
വിമാനത്തില്‍ നിന്നും പുറംതള്ളിയ ഇന്ധനം സ്‌ക്കൂള്‍ പരിസരത്ത് പതിച്ചു 60 പേര്‍ക്ക് പരിക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക