Image

കുട്ടനാട് ഉപതിരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥി നിര്‍ണയത്തിനൊരുങ്ങി ജോസ് കെ.മാണി വിഭാഗം

Published on 15 January, 2020
കുട്ടനാട് ഉപതിരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥി നിര്‍ണയത്തിനൊരുങ്ങി ജോസ് കെ.മാണി വിഭാഗം

ആലപ്പുഴ: കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗം. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി തോമസ് ചാഴികാടന്‍ എം. പിയെ അധ്യക്ഷനാക്കി അഞ്ചംഗ സമിതിയെ നിയോഗിച്ചു. പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനും ചരല്‍ക്കുന്നിലെ പഠനക്യാംപില്‍ തീരുമാനമായി. യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തില്ലെന്നും പ്രശ്നമുണ്ടാക്കുകയെന്നത് ജോസഫ് വിഭാഗത്തിന്റെ അജണ്ടയാണെന്നും ജോസ് കെ.മാണി പറഞ്ഞു.


യുഡിഎഫില്‍ കുട്ടനാട് സീറ്റ് തങ്ങള്‍ക്ക് തന്നെയെന്നുറപ്പിച്ച്‌ നേരത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് ജോസ് കെ മാണി വിഭാഗം കടന്നിരുന്നു. സീറ്റില്‍ അവകാശവാദം ഉന്നയിക്കാനുള്ള ജോസഫ് വിഭാഗത്തിന്റെ നീക്കങ്ങള്‍ പൂര്‍ണമായി തടഞ്ഞുകൊണ്ടായിരുന്നു പ്രവര്‍ത്തനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക