വിണ്ണില്‍ നിന്ന് മണ്ണടിഞ്ഞു, ജനം ആര്‍ത്തു വിളിച്ചു, ചിലര്‍ കണ്ണീരണിഞ്ഞു (കുര്യന്‍ പാമ്പാടി)
EMALAYALEE SPECIAL
11-Jan-2020
EMALAYALEE SPECIAL
11-Jan-2020

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ആകാശ ചുംബിതമായ മൂന്ന് ഫ്‌ലാറ്റുകള്‍ മരടില്‍ മണ്ണടിയുന്നതു തത്സമയം കണ്ടു ലോകമൊട്ടാകെ ജനം വീര്‍പ്പടക്കി നിന്നു. കൊച്ചിയിലെ മരടിലും കുണ്ടന്നൂരിലും തേവരയിലും തടിച്ചുകൂടിയിരുന്നവര്‍ ആര്‍പ്പു വിളിച്ചു. ചുറ്റുപാടുമുള്ള ടവറുകളില്‍ നിന്ന് രംഗം കണ്ട മുന്‍ ഉടമകളില്‍ കുറേപ്പേരെങ്കിലും കണ്ണീരണിഞ്ഞു.
തീരദേശ നിയമം കാറ്റില്‍ പറത്തിയതിന് സുപ്രീം കോടതി ഉത്തരവ് പ്രകാരം വിദേശത്തുനിന്നെത്തിയ വിദഗ്ധന്മാര്‍ നിയന്ത്രിത സ്‌ഫോടനം കൊണ്ട് ആദ്യത്തെ മൂന്ന് ടവറുകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ത്തു തരിപ്പണമാക്കാന്‍ മിനിറ്റുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. ബാക്കി രണ്ടെണ്ണം പിന്നാലെ.

വേമ്പനാട്ടു കായലിലെ നേടിയതുരുത്തില്‍ നൂറുകണക്കിന് കോടി മുടക്കി പണിത കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചുമാറ്റണമെന്ന ഉത്തരവ് ബാക്കി നില്‍ക്കുന്നു. ആവഴി പോകുന്ന വിദേശ സഞ്ചാരികളെ വിസ്മയിപ്പിച്ചുകൊണ്ടു വര്‍ഷങ്ങളായി കാറ്റും വെയിലുമേറ്റ് അനാഥമായി കിടക്കുകയാണ് കായലിനോട് തൊട്ടുരുമ്മി ഈ റിസോര്‍ട്ടിലെ ഒറ്റനിലക്കെട്ടിടങ്ങള്‍.
ജില്ലാകളക്ടരുടെയും ഐഎഎസുകാരനായ സ്‌പെഷ്യല്‍ ഓഫീസറുടെയും പോലീസ് കമ്മീഷണറുടെയും മരട് മുനിസിപ്പാല്‍ ചെയര്‍ പേഴ്‌സണ്‍, സെക്രട്ടറി തുടങ്ങിയവരുടെയും മേല്‍നോട്ടത്തില്‍ കര്‍ശനമായ സുരക്ഷയിലാണ് ടവറുകള്‍ സ്‌ഫോടക വസ്തുകകള്‍ കുത്തിനിറച്ച് ഇടിച്ച് വീഴ്ത്തിയത്.
ആര്‍ക്കും ഒരപായവും ഉണ്ടായില്ല. തൊട്ടടുത്ത ഫ്‌ളാറ്റുകള്‍ക്കോ വീടുകള്‍ക്കോ നെടുനീളത്തിലുള്ള കുണ്ടന്നൂര്‍-തേവര പാലത്തിനോ ഒരു പോറല്‍ പോലും ഏറ്റില്ല. ഒരു ടവറിന്റെ കുറെ ഭാഗം കായലില്‍ വീണു. തൊട്ടു പിന്നിലൂടെ എറണാകുളം-ആലപ്പുഴ ട്രെയിനുകള്‍ സുഗമമായി ഓടി. കാമറ ഘടിപ്പിച്ച ഡ്രോണുകള്‍ താണു പറന്നാല്‍ വെടിവച്ചിടുമെന്നു മുന്നറിയിപ്പ് നല്‍കിയിരുന്നു. മുകളിലൂടെ നേവിയുടെ ഹെലികോപ്റ്റര്‍ ചുറ്റിപറന്നുകൊണ്ടിരുന്നു.
ഹോളി ഫെയിത്തിന്റെ ഒന്നും ആല്‍ഫാ സെറീന്റെ രണ്ടും ഫ്‌ളാറ്റുകളാണ് വെള്ളിയാഴ്ച്ച പൊളിച്ചടുക്കിയത്. സുപ്രീം കോടതി എന്തിനിങ്ങനെ കണ്ണില്‍ ചോരയില്ലാതെ ഉത്തരവിറക്കി? മംബൈയില്‍ ഐഎഎസുകാരും ഐപിഎസുകാരും ആര്‍മി ഓഫീസര്‍മാരും ഉടമകളായുള്ള ആദര്‍ശ് ഫ്‌ലാറ്റ് ഇപ്പോഴും അവിടെ ആകാശം മുട്ടി നില്‍ക്കുന്നു എന്നാണ് പലരുടെയും പരാതി.
മറ്റു പല ഫ്‌ളാറ്റുകളുടെയും കാര്യത്തില്‍ ചെയ്തതു പോലെ ഭാരിച്ച പെനാല്‍റ്റി ഈടാക്കിയശേഷം മേലാല്‍ ആരും ഇത് ആവര്‍ത്തിക്കരുത് എന്ന താക്കേതോടെ ഫ്‌ലാറ്റുടമളെ താമസിക്കാന്‍ അനുവദിക്കുകയാണ് വേണ്ടിയിരുന്നത് എന്നു വാദിക്കുന്നവരുണ്ട്.
എന്നാല്‍ കേരളത്തിലും ഭാരതത്തിലുമുള്ള ദുരാഗ്രഹികളായ ബില്‍ഡര്‍മാരെ ഇങ്ങിനെ ശിക്ഷിച്ചാലേ മേലാല്‍ ഇത്തരം പരിസ്ഥിതി ലംഘനങ്ങള്‍ തടയാനാവൂ എന്ന് പ്രകൃതി സ്‌നേഹികള്‍ വിശ്വസിക്കുന്നു. ബില്‍ഡര്‍മാര്‍ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന കോടതി ഉത്തരവ് പ്രകാരം നല്‍കേണ്ടതറിന്റെ പകുതിയില്‍ കുറഞ്ഞ തുകയേ ഇതുവരെ വിതരണം ചെയ്തിട്ടിട്ടുള്ളു. ഏകദേശം 58 കോടി രൂപ.
അതിനു ഒരുകാരണം പണം നേരാംവണ്ണം കൊടുക്കാത്ത സിനിമാതാരങ്ങളും ഗള്‍ഫുകാരും ഉള്‍പ്പെടെ ഒരുപാട് പേര്‍ക്ക് മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല എന്നതാണ്. ഒരു പാടു ഫ്ളാറ്റുകളുടെ യഥാര്‍ഥ ഉടമകളെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

വീണിതല്ലോ കിടക്കുന്നു ധരണിയില്‍: കൊച്ചി മരടിലെ ഫ്‌ലാറ്റ് വിസ്‌ഫോടനം

സ്‌ഫോടനം കാണാന്‍ ആര്‍ത്തിരമ്പി വന്ന ജനവും ടെലിവിഷന്‍ കാമറക്കാരും

വിസ്‌പോടനത്തിന്റെ ദൃശ്യങ്ങള്‍

പ്രകമ്പനം കൊള്ളിച്ച സ്‌ഫോടനം

അണുബോംബ് സ്‌ഫോടനം പോലെ പുകപടലം

ടവറുകളുടെ പഴയ രാജകീയപ്രഭാവം

ഞങ്ങളെ വെറുതേവിടൂ--ഉടമകളുടെ ആര്‍ത്തനാദം

കുഞ്ഞുകുട്ടികളടക്കം ധര്‍ണ

പാലുകാച്ചല്‍ കഴിഞ്ഞയുടന്‍ നടനും കുടുംബവും

നഷ്ടം വന്ന സിനിമാ പ്രവര്‍ത്തകര്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments