Image

പ്രണയം തുറന്നു പറഞ്ഞ് നയന്‍താര

Published on 08 January, 2020
 പ്രണയം തുറന്നു പറഞ്ഞ് നയന്‍താര


അഭിനയിക്കുന്ന ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം. സിനിമകളാകട്ടെ വന്‍ വിജയവും നേടുന്നു. കാഴ്ചയില്‍ കൂടുതല്‍ സുന്ദരിയായി കാണപ്പെടുകയും ചെയ്യുന്നു. നമ്മുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍സിന് മുകളില്‍ നക്ഷത്രം ഉദിച്ചു നില്‍ക്കുകയാണെന്ന് വേണം കരുതാന്‍. അടുത്തിടെ താരം തന്റെ സന്തോഷത്തിനും ഉത്സാഹത്തിനും കാരണം ഇപ്പോള്‍ അനുഭവിക്കുന്ന പ്രണയമാണെന്ന് തുറന്നു പറഞ്ഞതാണ് ഇപ്പോള്‍ സംസാര വിഷയം. കാമുകന്‍ വിഘ്നേശ് ശിവയെക്കുറിച്ചാണ് നയന്‍സ് മനസ് തുറന്നത്.

''ജീവിതത്തില്‍ ഒരാള്‍ക്ക് വേണ്ട അത്യാവശ്യ ഘടകം മനസ്സമാധാനമാണ്. അത് ചിലപ്പോള്‍ നല്‍കുന്നത് അച്ഛനോ അമ്മയോ ആകാം അല്ലെങ്കില്‍ ഭാര്യയാകാം ഭര്‍ത്താവാകാം. ഇനി ചിലപ്പോള്‍ വിവാഹം കഴിക്കാന്‍ പോകുന്നയാള്‍ പോലുമാകാം. എന്റെ സ്വപ്നങ്ങള്‍ സ്വന്തം സ്വപ്നങ്ങളായി ഏറ്റെടുത്ത് അതിനെ പിന്തുണയ്ക്കുന്ന ഒരാള്‍ ഒപ്പം നടക്കുമ്പോള്‍ മനസ്സിന് കൂടുതല്‍ സമാധാനം കിട്ടും. അതാണ് ഇപ്പോള്‍ എപ്പോഴും സന്തോഷവതിയായി എന്നെ കാണാന്‍ കാരണം.'' വിഘ്നേഷിന്റെ പേരെടുത്ത് പറയാതെ താരം പറഞ്ഞു. താന്‍ ഇപ്പോള്‍ ഏറെ സന്തോഷവതിയാണെന്നും അത് നിങ്ങള്‍ക്ക് തന്റെ മുഖത്ത് നിന്നും വായിച്ചറിയാന്‍ കഴിയുന്നുണ്ടെന്ന് കരുതുന്നതായും താരം പറഞ്ഞു.

സാരിയില്‍ ഏറെ സുന്ദരിയായി ഇരിക്കുന്ന നയന്‍സിന്റെ ചിത്രവും വൈറലാണ്. തമിഴ് സംവിധായകന്‍ വിഘ്നേഷ് ശിവയുമായുള്ള താരത്തിന്റെ അനേകം ചിത്രങ്ങള്‍ ഇതിനകം പുറത്തുവന്നിരുന്നു. പ്രണയം ആഘോഷിച്ചു കൊണ്ടിരിക്കുന്ന നയന്‍സിന് സിനിമയിലും കാര്യങ്ങള്‍ ഏറെ അനുകൂലമാണ്. അടുത്തിടെ അജിത്തിനൊപ്പം അഭിനയിച്ച വിശ്വസവും വിജയ് യുടെ കൂടെ വന്ന ബിഗിലും വന്‍ വിജയം നേടിയ ചിത്രങ്ങളായിരുന്നു. അടുത്തിടെയാണ് ശ്രീദേവി പുരസ്‌ക്കാരവും കിട്ടിയത്. 2020 ന്റെ തുടക്കത്തില്‍ രണ്ടു പുരസ്‌ക്കാരം നേടാനായത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക