Image

ട്രംപിന്റെ തലയ്ക്ക് എട്ട് കോടി ഡോളര്‍ ഇനാം പ്രഖ്യാപിച്ച് ഇറാന്‍

Published on 06 January, 2020
ട്രംപിന്റെ തലയ്ക്ക് എട്ട് കോടി ഡോളര്‍ ഇനാം പ്രഖ്യാപിച്ച് ഇറാന്‍
ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തലയ്ക്ക് ഇറാന്‍ 8 കോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട ജനറല്‍ ഖാസിം സുലൈയ്മാനിയുടെ ശവസംസ്കാര ചടങ്ങുകള്‍ക്കിടെയായിരുന്നു ഇറാന്റെ പ്രഖ്യാപനം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രാംപാണ് സുലൈമാനിക്ക് നേരെ നടത്തിയ ആക്രമണത്തിന് ഉത്തരവിട്ടതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

സുലൈമാനിയുടെ സംസ്കാര ചടങ്ങിനിടെ ഉന്നത ഇറാന്‍ മിലിട്ടറി കമാന്റര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രാംപിനെ കൊലപ്പെടുത്തുന്ന ഏതൊരു ഇറാന്‍ പൗരനും 8 കോടി ഡോളര്‍ പാരിതോഷികം നല്‍കുമെന്ന്  പ്രഖ്യാപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു.

 80 മില്യണ്‍ ജനങ്ങള്‍ ഇറാനിലുണ്ട്. ഈ എണ്ണം കണക്കിലെടുത്താണ് 8 കോടി ഡോളര്‍ വിലയിട്ടത്. ഈ പണം ഡൊണാള്‍ഡ് ട്രംപിന്റെ തലയുമായി വരുന്നവര്‍ക്ക് സമ്മാനിക്കുമെന്നും മിലിട്ടറി കമാന്‍ഡര്‍ സുലൈമാനിയുടടെ മൃതശരീരത്തെ സാക്ഷിയാക്കി പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. ജനുവരി മൂന്നിന് പുലര്‍ച്ചെ അമേരിക്ക നടത്തിയ മിസൈലാക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്. 

Join WhatsApp News
JACOB 2020-01-06 12:20:23
Easy solution to this problem. Offer Iranians green cards to live in America. The Ayatollah will be first in line. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക