Image

രണ്ട് വിവാഹങ്ങളും പരാജയം! ഇപ്പോഴും പ്രണയിക്കുന്നു, വെളിപ്പെടുത്തലുമായി നടി ശ്വേത

Published on 05 January, 2020
രണ്ട് വിവാഹങ്ങളും പരാജയം! ഇപ്പോഴും പ്രണയിക്കുന്നു, വെളിപ്പെടുത്തലുമായി നടി ശ്വേത

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് നടി ശ്വേത തിവാരി. രണ്ടാം ഭര്‍ത്താവില്‍ നിന്ന് തനിയ്ക്കും മകള്‍ക്കും ഏല്‍ക്കേണ്ടി ആക്രമണം പുറം ലോകത്ത് എത്തിയതോടെ നട വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയായിരുന്നു. ഇപ്പോഴിത വീണ്ടും മിനിസ്ക്രീനിലേയ്ക്ക് ചുവട് വയ്ക്കാന്‍ തയ്യാറെടുക്കുകയാണ് താരം. രണ്ട് പ്രണയ ജീവിതം പരാജയപ്പെട്ടതിനു പിന്നാലെ മൂന്നാമത്തെ പ്രണയത്തെ കുറിച്ച്‌ വെളിപ്പെടുത്തുകയാണ് താരം.

ഇപ്പോഴും പ്രണയത്തിലാണെന്ന് തുറന്നു പറയുകയാണ് താരം. എന്നാല്‍ ഇത്തവണ താന്‍ സ്നേഹിക്കുന്നത് തന്റെ രണ്ട് മക്കളെയാണ്. മറ്റൊരാളെ സ്നേഹിക്കാന്‍ തനിയ്ക്ക് ഇപ്പോള്‍ സമയമില്ലെന്നും നടി പറയുന്നു. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും സജീവമായിരുന്നപ്പോഴാണ് താരം രാജ ചൗധരിയെ വിവാഹം കഴിക്കുന്നത് വിവാഹം ബന്ധം മോശമായതിനെ തുടര്‍ന്ന് ഇരുവരും വേര്‍പിരിയുകയായിരുന്നു . ഇവര്‍ക്ക് പാലക്ക് എന്നൊരു മകളുമുണ്ട്.

ചൗധരിയുമായുള്ള ബന്ധം വേര്‍പിരിഞ്ഞതിനു ശേഷമാണ് 2013 ല്‍ കോഹ്ലിയെ വിവാഗം കഴിക്കുന്നത്. ഇതും അധികം നാള്‍ നിലനിന്നിരുന്നില്ല. തന്നേയും മകളേയും അകാരണമായി ഉപദ്രവിക്കുന്നു എന്ന് ആരോപിച്ച്‌ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ ബന്ധത്തില്‍ നടിയ്ക്ക് റെയാന്‍ഷ് എന്നൊരു മകനുണ്ട്. രണ്ടാം ഭര്‍ത്താവിനെതിരെ പരാതിയുമായി രംഗത്തെത്തിയപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ നിരവധി വിമര്‍ശനങ്ങള്‍ നടിയെ തേടി എത്തിയിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക