Image

പപ്പയ്ക്ക് പിറന്നാള്‍ ആശംസ; കോമഡി ചിത്രം പങ്കുവച്ച്‌ മകള്‍ ശ്രീലക്ഷമി

Published on 05 January, 2020
പപ്പയ്ക്ക് പിറന്നാള്‍ ആശംസ; കോമഡി ചിത്രം പങ്കുവച്ച്‌ മകള്‍ ശ്രീലക്ഷമി

69-ാം ജന്മദിനം ആഘോഷിക്കുന്ന ജഗതി ശ്രീകുമാറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മകള്‍ ശ്രീലക്ഷ്മി. ജഗതിയുടെ സിനിമയിലെ ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് ശ്രീലക്ഷ്മി ആശംസ നേര്‍ന്നത്.

അങ്ങ് എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് അങ്ങേയ്ക്ക് അറിയാമെന്ന് പ്രതീക്ഷിക്കുന്നു. പപ്പയ്ക്ക് പിറന്നാള്‍ ആശംസകള്‍… ചിത്രം പങ്കുവെച്ച്‌ കൊണ്ട് ശ്രീലക്ഷ്മി കുറിച്ചു.

2012 മാര്‍ച്ചില്‍ തേഞ്ഞിപ്പാലത്ത് വെച്ച്‌ നടന്ന വാഹനാപകടമാണ് ജഗതിയെ സിനിമയില്‍ നിന്ന് അകറ്റിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. ഇപ്പോഴും ജഗതി സിനിമയിലേക്ക് തിരിച്ചെത്താനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക