Image

സ്റ്റെര്‍ലിംഗ് സീ ഫുഡ്‌സ് ഉടമ തോമസ് പി. ജോര്‍ജ് ന്യു ജെഴ്‌സിയില്‍ നിര്യാതനായി

Published on 03 January, 2020
സ്റ്റെര്‍ലിംഗ് സീ ഫുഡ്‌സ് ഉടമ തോമസ് പി. ജോര്‍ജ് ന്യു ജെഴ്‌സിയില്‍ നിര്യാതനായി
ന്യു ജെഴ്‌സി: വ്യവസായ -ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയനായ തോമസ് പി. ജോര്‍ജ് (രാജു-71) ഓള്‍ഡ് ടാപ്പനിലെ വസതിയില്‍ നിര്യാതനായി. സ്റ്റെര്‍ലിംഗ് സീ ഫുഡ് കോര്‍പറേഷന്‍ സ്ഥാപകരിലൊരാളായ അദ്ദേഹം കമ്പനിയെ മികച്ച വ്യവസായ സ്ഥാപനമാക്കുന്നതിനു നേത്രുത്വം നല്കി. വലിയ വളര്‍ച്ചയാണു അദ്ദേഹത്തിന്റെ നേത്രുത്വത്തില്‍ സ്റ്റെര്‍ലിംഗ് സീ ഫുഡ്‌സ് കൈവരിച്ചത്.

മാരാമണ്‍ പരപ്പുഴ പരേതരായ ജോര്‍ജിന്റെയും തങ്കമ്മയുടെയും പുത്രനാണ്. വിദ്യാഭ്യാസത്തിനു ശേഷം കോത്താരി ആന്‍ഡ് സണ്‍സ് എസ്റ്റേറ്റില്‍ ഫീല്‍ഡ് ഓഫ്ഫീസറായിരിക്കെയാണ് 1975-ല്‍ ഇമ്മിഗ്രന്റായി എത്തുന്നത്. തുടര്‍ന്ന് പ്രിഫേര്‍ഡ് ഫ്രീസര്‍ എന്ന കമ്പനിയില്‍ കണ്‍ ട്രോളറായി. പിന്നീട് പാര്‍ട്ണറും. ഇപ്പോള്‍ കമ്പനിക്കു ചൈനയിലും ശാഖയുണ്ട്.

1990-ല്‍ സഹോദരന്‍ സൈമണ്‍ ജോര്‍ജുമൊത്ത് സ്റ്റെര്‍ലിംഗ് സീ ഫുഡ്‌സ് സ്ഥാപിച്ചു. ഒരു ദശാബ്ദത്തിനുള്ളില്‍ കമ്പനി വലിയ വളര്‍ച്ച നേടി.

ഉയരങ്ങളിലേക്കു കുതിക്കുമ്പോഴും 2005-ല്‍ ഇളയ പുത്രി റെജിന വാഹനാപകടത്തില്‍ മരിച്ചതു വലിയ ദുഖമായി.

സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും കയ്യയച്ചു സഹായിക്കുന്നതിനു ഒരിക്കലും മടിച്ചിട്ടില്ല. ഗായകന്‍ യേശുദാസ് മിക്കപ്പോഴും വീട്ടിലെ അതിഥി ആയിരുന്നു

ടീനെക്ക് സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമാണ്.

കുറേ കാലമായി മൂത്ത പുത്രി ക്രിസ്റ്റീന ജോണും സഹോദരന്‍ സൈമണുമാണു സ്റ്റെര്‍ലിംഗ് സീ ഫുഡ്‌സിനെ നയിക്കുന്നത്.

റാന്നി ചാലുങ്കല്‍ കുടുംബാംഗം ഏലിയാമ്മ ജോര്‍ജ് (അമ്മിണി) ആണു സഹധര്‍മ്മിണി. ജെയ്‌സന്‍ ജോണ്‍ പുത്രീ ഭര്‍ത്താവാണ്. കൊച്ചുമക്കള്‍: ആന്‍ഡ്രു, അലക്‌സ, ഇവ.

സഹോദരരില്‍ ജോര്‍ജ് മാത്യു (അച്ചന്‍ കുഞ്ഞ്) നേരത്തെ മരിച്ചു. മറ്റുള്ളവര്‍ അമേരിക്കയിലുണ്ട്. നാടകാചാര്യന്‍ പി.ടി. ചാക്കോയുടെ (മലേഷ്യ) പത്‌നി മോളി ചാക്കോ, കോഴഞ്ചേരി ഹൈസ്‌കൂള്‍ അധ്യാപിക ആയിരുന്ന അന്നമ്മ സാമുവല്‍ (ശാന്തമ്മ), അമേരിക്കയിലെ വോളീബോള്‍ മല്‍സരങ്ങളിലെ പ്രധാന ശക്തിയായ സൈമണ്‍ ജോര്‍ജ് (തമ്പു), ജോര്‍ജ് വര്‍ഗീസ് (ജോയി) എന്നിവരാണു മറ്റു സഹോദരര്‍.

പൊതുദര്‍ശനം: ജനുവരി 5 ഞായര്‍: ഒരു മണി മുതല്‍ 4 വരെ: Volk Leber Funeral Home, Teaneck; 6 മുതല്‍ 9 വരെ: സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ച്, 70 സീഡര്‍ ലെയ്ന്‍, ടീനെക്ക്, ന്യു ജെഴ്‌സി-07666

സംസ്‌കാര ശുശ്രൂഷ: ജനുവരി 6 തിങ്കള്‍: സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ച്

വിവരങ്ങള്‍ക്ക്: സൈമണ്‍ ജോര്‍ജ് -201-916-4774 

സ്റ്റെര്‍ലിംഗ് സീ ഫുഡ്‌സ് ഉടമ തോമസ് പി. ജോര്‍ജ് ന്യു ജെഴ്‌സിയില്‍ നിര്യാതനായി
Join WhatsApp News
Fine Arts Malayalam 2020-01-03 15:10:05
Fine Arts Malayalam mourns at the loss of a great human being, an ardent art lover and a prodigious supporter.  May his soul rest in peace.  Our condolences to the family.



Kallara 2020-01-03 18:06:12
Our Heartfelt Condolences
Kallara 2020-01-03 18:06:58
Our Heartfelt Condolences
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക