Image

കത്തോലിക്ക കോണ്‍ഗ്രസ്‌ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു

Published on 15 May, 2012
കത്തോലിക്ക കോണ്‍ഗ്രസ്‌ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ്‌ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ അതിരൂപത ശതോത്തര രജതജൂബിലിയോടനുബന്ധിച്ച്‌ വിതരണം ചെയ്‌തു. അസംപ്‌ഷന്‍ കോളജ്‌ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി അനൂപ്‌ ജേക്കബ്‌ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു.

സുനില്‍ പി. ആന്റണി (പ്രവാസി മേഖല), ഫാ. തോമസ്‌ പീലിയാനിക്കല്‍ (സാമൂഹിക സേവനം), ഫാ. ഷാജി തുമ്പേച്ചിറയില്‍ (കലാരംഗം), ജോസ്‌ ഫിലിപ്പ്‌ മേടയില്‍ (സഭാവിജ്ഞാനീയം), സിസ്റ്റര്‍ മേരി ലിറ്റി (ജീവകാരുണ്യം), സിസ്റ്റര്‍ മേഴ്‌സി നെടുമ്പുറം (അസംപ്‌ഷന്‍ കോളജ്‌ -മികച്ച വനിതാ കലാലയം) എന്നിവരാണ്‌ അവര്‍ഡുകള്‍ക്ക്‌ അര്‍ഹരായത്‌.

ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം അവാര്‍ഡു ജേതാക്കളെ പൊന്നാടയണിയിച്ച്‌ ആദരിച്ചു. മുനിസിപ്പല്‍, പഞ്ചായത്ത്‌ ജനപ്രതിനിധികളെയും മികച്ച കര്‍ഷകരെയും സമ്മേളനത്തില്‍ ആദരിച്ചു. ചടങ്ങില്‍ മാര്‍ ജോസഫ്‌ പവ്വത്തില്‍, സി.എഫ്‌. തോമസ്‌ എംഎല്‍എ, ഫാ. ജേക്കബ്‌ പാലക്കപ്പള്ളി, അഡ്വ. വി.സി. സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു. പ്രസിഡന്റ്‌ ടോമിച്ചന്‍ അയ്യരുകുളങ്ങര, ജനറല്‍ സെക്രട്ടറി സൈബി അക്കര തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി.
കത്തോലിക്ക കോണ്‍ഗ്രസ്‌ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക