Image

പിറുപിറുപ്പു കൂടാതെ ദൈവവഭയത്തോടെ പുതു വര്‍ഷത്തെ വരവേല്‍ക്കാം പ്രൊഫ.ഡോ.ഇ.ജോണ്‍ മാത്യു

ജീമോന്‍ റാന്നി Published on 02 January, 2020
പിറുപിറുപ്പു കൂടാതെ ദൈവവഭയത്തോടെ പുതു വര്‍ഷത്തെ വരവേല്‍ക്കാം  പ്രൊഫ.ഡോ.ഇ.ജോണ്‍ മാത്യു
ഹൂസ്റ്റണ്‍: ട്രിനിറ്റി മാര്‍ത്തോമ്മ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട വര്‍ഷാന്ത്യ റിട്രീറ്റ് അനുഗ്രഹകരമായി സമാപിച്ചു. ഡിസംബര്‍ 30, 31 തീയതികളില്‍ ( തിങ്കള്‍,ചൊവ്വ) ട്രിനിറ്റി ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ട റിട്രീറ്റില്‍   കോട്ടയം ബസേലിയസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ഇ.ജോണ്‍ മാത്യു മുഖ്യ പ്രഭാഷകനായിരുന്നു.  

കടന്നുവന്ന ജീവിത വഴിത്താരകളില്‍ കരവലയത്തിനുള്ളില്‍ കരുതിയ ദൈവം തമ്പുരാനെ മറക്കരുത്. വിട്ടുകളയേണ്ടതിനെ വിട്ടു കളയണം. സ്വീകരിക്കേണ്ടതിനെ സ്വീകരിക്കണം. ദൈവത്തെ ഭയപ്പെടണം. ജീവിതത്തില്‍ എല്ലാ ഭൗതിക സൗകര്യങ്ങളും കണ്ടേക്കാം, എന്നാല്‍  നിത്യജീവന്‍ പ്രാപിക്കേണ്ടതിന് നാം ദൈവത്തില്‍ പൂര്‍ണമായി സമര്‍പ്പിക്കണം. നമ്മുടെ ജീവിതത്തെ ഒരു 'എഡിറ്റിംഗിന്' വിധേയമാക്കി പുതു വര്‍ഷത്തിലേക്കു പ്രവേശിക്കണമെന്നു പുതിയനിയമ ചിന്തകളെ ആധാരമാക്കി തിങ്കളാഴ്ച വൈകുന്നേരം നടന്ന റിട്രീറ്റില്‍ പ്രഫസര്‍ ഉത്‌ബോധിപ്പിച്ചു. വികാരി റവ. ജേക്കബ് പി.തോമസ് അദ്ധ്യക്ഷത വഹിച്ചു.

യഹോവ നമ്മില്‍ പ്രസാദിക്കുന്നു എങ്കില്‍ അവന്‍ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു കൊണ്ട് ചെന്ന് അത് നമുക്ക് തരും; യഹോവയോടു നിങ്ങള്‍ മത്സരിക്ക മാത്രം അരുത്; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ട് അവരെ ഭയപ്പെടരുത്. പഴയനിയമത്തിലെ സംഖ്യാപുസ്തകം ആധാരമാക്കി  ചൊവ്വാഴ്ച നടത്തിയ പ്രഭാഷണം  അര്‍ത്ഥഗംഭീരമായിരുന്നു. കാണിപ്പാന്‍ ഇരിക്കുന്ന ദേശമായ 'കനാന്‍' ദേശത്തിലേക്കുള്ള പ്രയാണത്തില്‍ പ്രതിസന്ധികളെ കണ്ടു ഭയപ്പെട്ട്, പിറുപിറുത്തു 'ഭൂരിപഷം' പിന്മാറിയപ്പോള്‍ കനാനിലെ പ്രതിസന്ധികളെ മറികടക്കാന്‍ വലിയവനായ   ദൈവത്തിനു കഴിയുമെന്ന് ഉറച്ചു വിശ്വസിച്ച ഒരു ന്യൂനപഷം, അവിടെ അവര്‍ക്കു വിജയം സാധ്യമാക്കി കൊടുത്ത ദൈവം ഇന്നും ജീവിക്കുന്നു. പിറുപിറുപ്പു കൂടാതെ ആ ദൈവത്തില്‍ ആശ്രയം വച്ചുകൊണ്ട് നമുക്ക് പുതു വര്ഷത്തെ വരവേല്‍ക്കാം എന്ന ശക്തമായ ആഹ്വാനമാണ് പ്രൊഫ.ജോണ്‍ മാത്യു  നല്‍കിയത്. ഇതിലെല്ലാത്തിനുമുപരിയായി 'സ്വര്‍ഗീയ കനാനി' ലേക്കുള്ള യാത്രക്കായി നമ്മെ ഏവരെയും ഒരുക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.    
ചൊവ്വാഴ്ച റിട്രീറ്റിന് ശേഷം നടന്ന സമര്‍പ്പണ ശുശ്രൂഷയ്ക്ക് അസി. വികാരി റവ. റോഷന്‍.വി.മാത്യൂസ് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു
( വാച്ച് നൈറ്റ് സര്‍വീസ്) ന്യൂ ജേഴ്‌സി റെഡീമെര്‍ കോണ്‍ഗ്രിഗേഷന്‍  വികാരി റവ.ജെയ്‌സണ്‍.എ.തോമസ് മുഖ്യ കാര്‍മികത്വം വഹിച്ചു. റവ. ജേക്കബ്.പി. തോമസ്, റവ. റോഷന്‍.വി.മാത്യൂസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ബുധനാഴ്ച പുതു വര്‍ഷ ശുശ്രൂഷയും (ഇംഗ്ലീഷ്) ഉണ്ടായിരുന്നു.
പിറുപിറുപ്പു കൂടാതെ ദൈവവഭയത്തോടെ പുതു വര്‍ഷത്തെ വരവേല്‍ക്കാം  പ്രൊഫ.ഡോ.ഇ.ജോണ്‍ മാത്യു
പിറുപിറുപ്പു കൂടാതെ ദൈവവഭയത്തോടെ പുതു വര്‍ഷത്തെ വരവേല്‍ക്കാം  പ്രൊഫ.ഡോ.ഇ.ജോണ്‍ മാത്യു
പിറുപിറുപ്പു കൂടാതെ ദൈവവഭയത്തോടെ പുതു വര്‍ഷത്തെ വരവേല്‍ക്കാം  പ്രൊഫ.ഡോ.ഇ.ജോണ്‍ മാത്യു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക