Image

ഇനി പ്രണയം മാത്രം...അണിയറയിൽ ഒരുങ്ങുന്നു ആന്റണി വർഗ്ഗീസിന്റെ മേരി ജാൻ !!!

Published on 01 January, 2020
ഇനി പ്രണയം മാത്രം...അണിയറയിൽ ഒരുങ്ങുന്നു ആന്റണി വർഗ്ഗീസിന്റെ മേരി ജാൻ !!!

ഡോ. പോൾസ് എന്റർടൈൻമെന്റ് ന്റെ ബാനറിൽ നർമ്മത്തിനും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നൽകി, ആന്റണി വർഗീസ് നായകനാവുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. പൂമരം, ജിബു ജേക്കബ് ആസിഫ് അലി കൂട്ടുകെട്ടിൽ ആരംഭിക്കുന്ന എല്ലാം ശരിയാകും എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോക്ടർ പോൾ വർഗീസ് നിർമിക്കുന്ന ചിത്രം നവാഗതനായ അഭിഷേക് കെ. എസ് സംവിധാനം ചെയുന്നു. രചന അനുരാജ് ഒ.ബി 2020 ൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ ആന്റണി വർഗീസിനൊപ്പം പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും അണിനിരക്കുന്നു.

 

 

സിനിമ സ്വപ്നങ്ങളുമായി നടക്കുമ്പോൾ കൂടെ ഉണ്ടായിരുന്നവരിൽ ഒരാളായ ആളാണ് അഭിഷേക് എന്നുപറഞ്ഞാണ് ആന്‍റണി വര്‍ഗ്ഗീസ് ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. അഭിടെ ഷോർട്ട്ഫിലിമിലൂടെ തുടങ്ങിയ യാത്ര അവന്‍റെ കൂടെയുള്ള ആദ്യ സിനിമയിൽ എത്തിനിൽക്കുകയാണെന്നും അന്ന് കുറേ ആഗ്രഹിച്ച സ്വപ്നം 2020 ൽ നടക്കുകയാണെന്നും ആന്‍റണി ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക