Image

ചങ്ങങ്കേരിയില്‍ തോമസുകുട്ടി യുടെ നിര്യാണത്തില്‍ ഡാളസ് കേരള അസോസിയേഷന്‍ അനുശോചിച്ചു

പി പി ചെറിയാന്‍ Published on 01 January, 2020
ചങ്ങങ്കേരിയില്‍ തോമസുകുട്ടി യുടെ നിര്യാണത്തില്‍ ഡാളസ് കേരള  അസോസിയേഷന്‍ അനുശോചിച്ചു
 ഡാളസ് : ഡാളസില്‍ ഡിസംബര്‍ 31  ചൊവാഴ്ച ഡാളസ്സില്‍  നിര്യാതനായ ചങ്ങങ്കേരിയില്‍ തോമസുകുട്ടി യുടെ നിര്യാണത്തില്‍ കേരള  അസോസിയേഷന്‍ ഓഫ് ഡാളസ് അനുശോചിച്ചു. അസ്സോസിയേഷന്റെ സജീവപ്രവര്‍ത്തകനായിരുന്നു അകാലത്തില്‍ അന്തരിച്ച തോമസ്‌കുട്ടിയെന്നും, ദുഃഖാര്‍ത്ഥരായ  കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും സെക്രട്ടറി ഡാനിയേല്‍ കുന്നേലിന്റെ  സന്ദേശത്തില്‍ പറയുന്നു.

ഭാര്യ ജെസ്സി ചമ്പക്കുളം വലിയകളത്തില്‍ കുടുംബാംഗമാണ്.

മക്കള്‍ : റ്റിജോ, റ്റോണി, റ്റോബിന്‍
മരുക്കള്‍ : ടെസ്സി, റോസ്
കൊച്ചുമക്കള്‍ : ഇവാന്‍, സെറീന, സാമുവേല്‍

ജോസുകുട്ടി (യു. എസ് ), സി. ഈവ ( ജര്‍മ്മനി ), കുര്യാക്കോസ് (യു. എസ് ), അന്നമ്മ മുക്കാടന്‍ എന്നിവരും പരേതരായ ബേബി വെട്ടുകാട്, പാപ്പച്ചന്‍, ജെയിംസ്‌കുട്ടി, ലീലാമ്മ വാടപ്പറമ്പില്‍, ലൂസമ്മ, കുട്ടപ്പന്‍ എന്നിവരും സഹോദരങ്ങളാണ്.
 
പൊതുദര്‍ശനം ജനുവരി 2, വ്യാഴാഴ്ച വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ ഡാളസ് ഗാര്‍ലാന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍.

സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 3, വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഡാളസ് ഗാര്‍ലാന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം റൗളറ്റ് സേക്രഡ് ഹാര്‍ട്ട് സെമിത്തെരിയില്‍.

ചങ്ങങ്കേരിയില്‍ തോമസുകുട്ടി യുടെ നിര്യാണത്തില്‍ ഡാളസ് കേരള  അസോസിയേഷന്‍ അനുശോചിച്ചു
ചങ്ങങ്കേരിയില്‍ തോമസുകുട്ടി യുടെ നിര്യാണത്തില്‍ ഡാളസ് കേരള  അസോസിയേഷന്‍ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക