Image

കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ സംയുക്ത ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 5ന്

രാജന്‍ വാഴപ്പള്ളില്‍ Published on 01 January, 2020
കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ സംയുക്ത ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 5ന്
വാഷിംഗ്ടണ്‍ ഡി.സി.: കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സംയുക്ത ക്രിസ്തുമസ് പുതുവത്സര ആഘോഷം 2020 ജനുവരി 5 ന് ഞായറാഴ്ച 4 മണി മുതല്‍ 8 മണിവരെ ഗ്ലെന്‍ ഓക്ക് ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ക്യൂന്‍സ്, ലോങ്ങ് ഐലന്റ്, ബ്രൂക്ക്‌ലിന്‍ ഇടവകകളുടെ നേതൃത്വത്തിലാണ് ആഘോഷപരിപാടികള്‍ നടക്കുക. ഫാ.ഡോ.സി.കെ.രാജന്‍ ചടങ്ങുകള്‍ ഉത്ഘാടനം ചെയ്തു മുഖ്യ സന്ദേശം നല്‍കും. ക്വയര്‍ മാസ്റ്റര്‍ ജോസഫ് പാപ്പന്റെ നേതൃത്വത്തിലുള്ള കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യന്‍ ഓര്‍ത്തോക്‌സ് ഗായകസംഘം കരോള്‍ ഗീതങ്ങള്‍ ആലപിയ്ക്കും. വിവിധ ഇടവകകളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിയ്ക്കും. പ്രോഗ്രാമിന്റെ വിജയത്തിന് ഏവരുടെയും സാന്നിദ്ധ്യവും, പ്രാര്‍ത്ഥനയും ഉണ്ടാകണമെന്ന് സെക്രട്ടറി ജോസ് യോഹന്നാന്‍ അറിയ്ക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 
പ്രസിഡന്റ്: വെരി.റവ.ഡോ.യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പാ. ഫോണ്‍- 576-850-9213
സെക്രട്ടറി: ജോസ് യോഹന്നാന്‍-516-996-6375
ട്രഷറാര്‍: പീലിപ്പോസ് സാമുവേല്‍-516-312-2902
ക്വയര്‍ ഡയറക്ടര്‍: ഫാ.ജോണ്‍ തോമസ് -516-996-4887

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക