Image

ജോര്‍ജുകുട്ടി ഇപ്പോഴും പിടിക്കപ്പെട്ടിട്ടില്ല! ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച്‌ ജീത്തു ജോസഫ്

Published on 31 December, 2019
ജോര്‍ജുകുട്ടി ഇപ്പോഴും പിടിക്കപ്പെട്ടിട്ടില്ല! ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച്‌ ജീത്തു ജോസഫ്

ബോക്സോഫീസില്‍ റെക്കോഡ് സൃഷ്ടിച്ച ചിത്രമായിരുന്നു മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ട്ക്കെട്ടില്‍ ഒരുങ്ങിയ ചിത്രമായ ദൃശ്യം. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു സിനിമയ്ക്ക് ലഭിച്ചത് . ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായുളള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിത ഇതിനെ കുറിച്ച്‌ വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. മനോരമ സംപ്രേക്ഷണം ചെയ്യുന്ന നേരെ ചൊവ്വേ എന്ന പരിപാടിയിലാണ് സംവിധായകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.


ദൃശ്യത്തിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്നത് വളരെ കുഴപ്പിക്കുന്ന ഒരു ചോദ്യമാണ് എന്നാണ് ജീത്തു ജോസഫ് പറയുന്നത്. ശ്യാം എന്നൊരു ചെറുപ്പക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയിട്ട ദൃശ്യം രണ്ടാം ഭാഗം എന്ന കഥ താന്‍ വായിച്ചു എന്നും അത് നന്നായിട്ടുണ്ട് എന്നും പറഞ്ഞ ജീത്തു ജോസഫ്, എന്നാല്‍ അത് വെച്ച്‌ ദൃശ്യത്തിന് ഒരു രണ്ടാം ഭാഗം ഒരുക്കാന്‍ പ്ലാന്‍ ഇല്ല എന്ന് പറയുന്നു. എന്നാല്‍ ജോര്‍ജുകുട്ടി ഇപ്പോഴും പിടിക്കപ്പെട്ടിട്ടില്ല, കേസ് ഇപ്പോഴും നടക്കുകയാണ്.


ദൃശ്യത്തിന്റെ രണ്ടാം ഭാഗം എന്നത് അത്ര ഈസിയല്ലെന്നു ജീത്തു ജോസഫ് പറഞ്ഞു. ഒരുപാട് സങ്കീര്‍ണമായ ഒരു കഥാപശ്ചാത്തലം ആണ് ദൃശ്യത്തിത്. അത് കൊണ്ട് തന്നെ പല രീതിയില്‍ ആലോചിച്ചു ദൈവം സഹായിച്ചു തനിക്കു കൃത്യമായ ഒരു ഓപ്പണിംഗ് കിട്ടിയാല്‍ രണ്ടാം ഭാഗം ഉണ്ടായേക്കാം എന്നും ജീത്തു പറയുന്നു. ദൃശ്യത്തിന് ശേഷം മോഹന്‍ലാലും- ജീത്തു ജോസഫും വീണ്ടും ഒന്നിക്കുകയാണ്. റാം എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍‌ താരം തൃഷ കൃഷ്ണയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഛിത്രീകരണം ജനുവരി ആദ്യം വാരം തുടങ്ങും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക