ഒന്നിലേറെ
ഗ്ലാസ്സുകളില്‍ പകര്‍ന്നു
ഒന്നിലേറെ പേരുമായി
പങ്കുവയ്ക്കാന്‍ ഇത്
മദ്യം അല്ല
വിഷാദം ആണ്
കടുത്ത വിഷം
അതിലേറെ കടുത്ത ലഹരി.
എനിക്ക് മാത്രമായി
ഹൃദയം നീറ്റിഎടുത്തതാണ്.
പങ്കുവയ്ക്കാന്‍ ആവില്ല
ഒറ്റ ഗ്ലാസില്‍ ഊറ്റി
ഒറ്റയ്ക്ക് ചിയേര്‍സ് പറഞ്ഞു
ഓരോ തുള്ളി തുള്ളിയായ്
ആസ്വദിച്ച് വേദനിച്ചു
കുടിക്കണം