Image

ഡാലസ്സ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ മഹാ മണ്ഡല പൂജ ഡിസംബര്‍ 28 ന് നടത്തപ്പെട്ടു

രവികുമാര്‍ Published on 29 December, 2019
ഡാലസ്സ്  ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ മഹാ മണ്ഡല പൂജ ഡിസംബര്‍ 28 ന്  നടത്തപ്പെട്ടു
മണ്ഡല വ്രതാരംഭത്തില്‍ തുടങ്ങിയ പ്രത്യേക അയ്യപ്പ പൂജകളുടെ ഭാഗമായി,  മഹാ മണ്ഡല പൂജ ശ്രീഗുരുവായൂരപ്പന്‍  ക്ഷേത്രത്തിലെ ശ്രി ധര്‍മശാസ്താ സന്നിധിയില്‍ ശനിയാഴ്ച  നടത്തപെട്ടു.. അതിരാവിലെ സ്പിരിച്യുല്‍ ഹാളില്‍  ആരംഭിച്ച  ഗണപതി ഹോമത്തോടെ പൂജാദി കര്‍മങ്ങള്‍ക്ക്  തുടക്കം കുറി ച്ചു. വൃതാനുഷ്ഠാനങ്ങോളോടെ   മുദ്ര മാല അണിഞ്ഞ അനേകം അയ്യപ്പന്മാരും, മാളികപ്പുറങ്ങളും അന്നേ ദിവസം ഇരുമുടി കെട്ടുകള്‍ നിറച്ചു.

ഗുരുസ്വാമിമാരായ, ഗോപാല പിള്ള, സോമന്‍ നായര്‍, ഉണ്ണി നായര്‍, ഹരിപിള്ള, അയ്യപ്പന്‍ കുട്ടി, രാജേഷ് കൈമള്‍ എന്നിവര്‍ ഇരുമുടികെട്ടുകള്‍ നിറയ്ക്കാനും, കെട്ടുമുറുക്കിനും നേതൃത്വം നല്‍കി. പുലര്‍ച്ചെ മുതല്‍ ശരണം വിളികളാല്‍ മുഖരിതമായ ക്ഷേത്രത്തിലെ സ്പിരിച്ചല്‍ ഹാളില്‍, ഇരുമുടി കെട്ടുനിറയില്‍ പങ്കെടുക്കുവാന്‍ അനേകം ഭക്ത ജനങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. തിരുവാഭരണം ശിരസ്സിലേറ്റി, പെരിയ സ്വാമി ഡോക്ടര്‍ വിശ്വനാഥ കുറുപ്പ്  അയ്യപ്പ സന്നിദാനത്തിലേക്കുള്ള ശരണ ഘോഷയാത്രക്ക് തുടക്കം കുറിച്ചു.

ഇരുമുടി കെട്ടുകള്‍ ശിരസ്സില്‍ വഹിച്ച്  ശരണ ഘോഷങ്ങളുമായി, കാനനയാത്രയെ അനുസ്മരിപ്പിക്കുന്ന  ശരണയാത്ര ക്ഷേത്രത്തിനുള്ളില്‍ എത്തിച്ചേര്‍ന്നു. ക്ഷേത്രത്തിനുള്ളിലെ കലശ പൂജകളും, വിഗ്രഹ അലങ്കാരങ്ങളും, ക്ഷേത്ര പൂജാരികളായ, വടക്കേടത്ത്  ഗിരീശന്‍ തിരുമേനിയും,  ഇരിഞ്ഞാടപ്പള്ളി പദ്മനാഭന്‍ തിരുമേനിയും, വിനേഷ് തിരുമേനിയും നിര്‍വഹിച്ചു. ശ്രീധര്‍മ ശാസ്താവിന്‍റെ പട്ട ബന്ധിത വിഗ്രഹം, പരിമള പൂജാ പുഷ്പങ്ങളാല്‍ മൂടപെട്ട പൂജ, ക്ഷേത്രത്തില്‍ ആദ്യമായിട്ടാണ്  നടത്തിയത്.  കലിയുഗവരദനര്‍പ്പിക്കാനുള്ള പുഷ്പ്പങ്ങള്‍ നിറച്ച പൂക്കൊട്ടകളുമായി അനേകഭക്തര്‍ പങ്കെടുത്ത പുഷ്പ ഘോഷയാത്രയും, ശരണം വിളികളും ക്ഷേത്രാങ്കണത്തെ ഭക്തി സാന്ദ്രമാക്കി.

സന്തോഷ് പിള്ള പ്രസിഡന്റും, രാജേന്ദ്ര വാരിയര്‍ ട്രുസ്ടീ ചെയര്‍മാനുമായിട്ടുള്ള, സേവന തല്പരരടങ്ങിയ ഒരുസംഘം കമ്മറ്റി അംഗങ്ങളാണ്  മഹാമണ്ഡല ആഘോഷങ്ങള്‍ മറക്കാനാവാത്ത ഒരനുഭവമാക്കി മാറ്റിയത് .

ഡാലസ്സ്  ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ മഹാ മണ്ഡല പൂജ ഡിസംബര്‍ 28 ന്  നടത്തപ്പെട്ടു
ഡാലസ്സ്  ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ മഹാ മണ്ഡല പൂജ ഡിസംബര്‍ 28 ന്  നടത്തപ്പെട്ടു
ഡാലസ്സ്  ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ മഹാ മണ്ഡല പൂജ ഡിസംബര്‍ 28 ന്  നടത്തപ്പെട്ടു
ഡാലസ്സ്  ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ മഹാ മണ്ഡല പൂജ ഡിസംബര്‍ 28 ന്  നടത്തപ്പെട്ടു
Join WhatsApp News
Rajendra Warrier 2019-12-29 23:45:26
70 plus Ayyappa Swamis with the sacred Irumudi Ketu and “Swamiye Sharanam Ayyappa” chants early Saturday morning was a divine sight pleasing to the eyes and soothing to the soul. The highlight remains the “Pushpabhishekam” newly introduced this year, and a structured queue system which allowed devotees to have Darshan of their favorite Lord multiple times.
ഹരിദാസൻ പിള്ളയ് 2019-12-30 19:53:59
അയ്യപ്പ പൂജ പുഷ്പ അഭിഷേകം കണ്ടു മനം കവർന്നു. ഇ സാഹചര്യം ഒരുക്കി തന്ന എല്ലവര്കും നമസ്‌കാരം. ഇ ന്യൂസ് റിപ്പോർട്ട് ചെയ്‌തത്‌ രവികുമാറിന് പ്രതെയ്യകം നന്ദിയും നമസ്കാരം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക