Image

വൈസ്മെന്‍ ക്ലബ്ബിന്റെ നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയന്‍ ക്രിസ്മസ് നവവത്സര ആഘോഷങ്ങള്‍ വര്‍ണാഭമായി

Published on 29 December, 2019
വൈസ്മെന്‍ ക്ലബ്ബിന്റെ നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയന്‍ ക്രിസ്മസ് നവവത്സര ആഘോഷങ്ങള്‍ വര്‍ണാഭമായി
ഡിസംബര്‍ 26 , 2019 .ന്യൂയോര്‍ക്ക്

നോര്‍ത്ത് അമേരിക്കയിലെ വൈസ്മെന്‍ ഇന്റര്‍നാഷണല്‍, നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയന്‍ ക്രിസ്മസ് നവ വത്സരാഘോഷങ്ങള്‍ ന്യൂയോര്‍ക്കിലെ രാജധാനി ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വച്ച് ആഘോഷിക്കപ്പെട്ടു. റീജിയനിലുള്ള ലോങ്ങ് ഐലന്‍ഡ് , ഫ്‌ലോറല്‍ പാര്‍ക്ക് , വെസ്റ്റ്‌ചെസ്റ്റര്‍, ന്യൂജേഴ്സി , ജാക്സണ്‍ ഹെയിറ്‌സ് തുടങ്ങിയ ക്ലബ്ബ്കള്‍ സംയുക്തമായിട്ടാണ് ആഘോഷങ്ങളില്‍ പങ്കെടുത്തത്. ക്ലബ്ബ് പ്രെസിഡെന്റ്മാരായ വര്ഗീസ് ഗീവര്‍ഗീസ് , ചെറിയാന്‍ ജോര്‍ജ് , ഷോളി കുമ്പുളുവേലി, ഡാനിയേല്‍ മോഹന്‍ , സുഗന്‍ ജോസഫ് തുടങ്ങിയവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി.

ഇന്റര്‍നാഷണല്‍ ക്ലബ്ബിന്റെ ഔപചാരിയുമായ ചടങ്ങുകള്‍ക്ക് മുന്‍ റീജിയണല്‍ ഡയറക്ടര്‍ മാത്യു ചാമക്കാലയും, യു.എസ് ഏരിയ ഡയറക്ടര്‍ എലെക്ട് ഷാജു സാമും നേതൃത്വം നല്‍കി. ശാന്തി പകരുന്ന ക്രിസ്മസ് മറ്റുള്ളവര്‍ക്ക് സ്‌നേഹം പകുരുന്ന നിമിഷങ്ങള്‍ ആകട്ടെ എന്ന് യോഗം ഉത്ഘാടനം നിര്‍വഹിച്ചുകൊണ്ടു റോക്ലാന്‍ഡ് കൗണ്ടി ലെജിസ്റ്റേറ്റര്‍ ഡോ . ആനി പോള്‍ പറഞ്ഞു. സന്തോഷമായിരിക്കാന്‍ എളുപ്പമാണ് എന്നാല്‍ എളിമയായിരിക്കാന്‍ പ്രയാസമുള്ള കാര്യമാണ്. എന്തൊക്കെ പുതിയ തരം ചിന്തകള്‍ ഉണ്ടായിരുന്നാലും ദരിദ്രരിലെ ദരിദ്രര്‍ ഇന്നും അങ്ങനെതന്നെ നിലനില്‍ക്കുന്നു എന്നത് ഒരു വിരോധാഭാസം ആണെന്ന് മുഖ്യ സന്ദേശം നല്‍കികൊണ്ട് സന്തോഷ് പാലാ പറഞ്ഞു. സമുദ്രത്തിനില്‍ ഇറങ്ങാതെ അത് മുറിച്ചു കടക്കാന്‍ സാധിക്കില്ല. തീരത്തു നിന്ന് വിലയിരുത്തുന്നതിന് പകരം അതിലേക്കിറങ്ങാനുള്ള ആര്‍ജ്ജവമാണ് ഉണ്ടാകേണ്ടത്. പുതിയ അതിരുകള്‍ ഉയരുമ്പോള്‍ ഓരോരുത്തരും അവരുടെ ദേശസ്‌നേഹം പുറത്തുകാട്ടാന്‍ നിര്ബന്ധിക്കപ്പെടുന്നത് കാലത്തിന്റെ ഒരു വിലാപമായി മാറുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബുള്ളറ്റിന്‍ എഡിറ്റര്‍ ജോസഫ് മാത്യൂസ് പുറത്തിറക്കിയ ബുള്ളറ്റിന്‍ യോഗത്തില്‍ വച്ച് പ്രകാശനം ചെയ്യപ്പെട്ടു. ക്ലബ്ബ്കള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ക്ക് ജേക്കബ് വര്ഗീസ് നേതൃത്വം നല്‍കി.

റീജിയണല്‍ ഡയറക്ടര്‍ ജോസഫ് കാഞ്ഞമല സ്വാഗതം ചെയ്തു, ഇന്റര്‍നാഷണല്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ കോര്‌സണ്‍ വര്ഗീസ് കൃതജത നേര്‍ന്നു. റീജിയണല്‍ സെക്രട്ടറി ഡോ . അലക്‌സ് മാത്യു പരിപാടികള്‍ നിയന്ത്രിച്ചു.
വൈസ്മെന്‍ ക്ലബ്ബിന്റെ നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയന്‍ ക്രിസ്മസ് നവവത്സര ആഘോഷങ്ങള്‍ വര്‍ണാഭമായി
വൈസ്മെന്‍ ക്ലബ്ബിന്റെ നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയന്‍ ക്രിസ്മസ് നവവത്സര ആഘോഷങ്ങള്‍ വര്‍ണാഭമായി
വൈസ്മെന്‍ ക്ലബ്ബിന്റെ നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയന്‍ ക്രിസ്മസ് നവവത്സര ആഘോഷങ്ങള്‍ വര്‍ണാഭമായി
വൈസ്മെന്‍ ക്ലബ്ബിന്റെ നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയന്‍ ക്രിസ്മസ് നവവത്സര ആഘോഷങ്ങള്‍ വര്‍ണാഭമായി
വൈസ്മെന്‍ ക്ലബ്ബിന്റെ നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയന്‍ ക്രിസ്മസ് നവവത്സര ആഘോഷങ്ങള്‍ വര്‍ണാഭമായി
വൈസ്മെന്‍ ക്ലബ്ബിന്റെ നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയന്‍ ക്രിസ്മസ് നവവത്സര ആഘോഷങ്ങള്‍ വര്‍ണാഭമായി
വൈസ്മെന്‍ ക്ലബ്ബിന്റെ നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയന്‍ ക്രിസ്മസ് നവവത്സര ആഘോഷങ്ങള്‍ വര്‍ണാഭമായി
വൈസ്മെന്‍ ക്ലബ്ബിന്റെ നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയന്‍ ക്രിസ്മസ് നവവത്സര ആഘോഷങ്ങള്‍ വര്‍ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക