Image

ചെമ്പൈയെ കുറിച്ചുള്ള മോഹന്‍ലാല്‍ ചിത്രത്തില്‍ പൃഥ്വിരാജും; അവതരിപ്പിക്കുന്നത് യേശുദാസിനെ?

Published on 28 December, 2019
ചെമ്പൈയെ കുറിച്ചുള്ള മോഹന്‍ലാല്‍ ചിത്രത്തില്‍ പൃഥ്വിരാജും; അവതരിപ്പിക്കുന്നത് യേശുദാസിനെ?
കൊച്ചി: കര്‍ണാടിക് സംഗീതത്തിലെ മഹാ പ്രതിഭകളില്‍  ഒരാളായ ചെമ്പൈ വൈദ്യനാഥ ഭാഗവതരായി മലയാളത്തിലെ മഹാനടന്‍ മോഹന്‍ലാല്‍ വെള്ളിത്തിരയിലെത്തുന്ന എന്ന വാര്‍ത്തകള്‍ വന്നിട്ട് അധിക ദിവസങ്ങള്‍ ആയിട്ടില്ല. ആരാധകരെ ആവേശത്തിലാക്കിയ  ആ വാര്‍ത്തയ്ക്ക് ശേഷം മറ്റൊരു വിശേഷവും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും എത്തുന്നു എന്നതാണ് ആ വാര്‍ത്ത.

എന്നാല്‍ മറ്റൊരു പ്രധാന കാര്യം എന്തെന്നാല്‍ ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ വേഷം അവതരിപ്പിച്ചുകൊണ്ടാണ് പൃഥ്വിരാജ് ചിത്രത്തിന്റെ ഭാഗമാകുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണെന്നും. ഇന്ത്യയിലെ തന്നെ ടെക്നീഷ്യന്‍മാര്‍ ചിത്രത്തിനായി ഒരുമിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ വിജിത് നമ്പ്യാരുടെ വാക്കുകള്‍ ഇങ്ങനെ

'ഒരു തയ്യാറെടുപ്പിലാണ് .. മാനസികമായും ശാരീരികമായും...ലോകം കണ്ട മഹാസംഗീത പ്രതിഭയുടെ ജീവിതം ലോകസിനിമയില്‍ പകരം വെക്കാനില്ലാത്ത നമ്മുടെ എല്ലാമെല്ലാമായ മറ്റൊരു മഹാകലാകാരന് സമര്‍പ്പിക്കുവാന്‍. വേറെ ഒന്നും മനസ്സില്‍ വരുന്നില്ല. ഇപ്പോള്‍ അലട്ടുന്ന മറ്റൊരു ചോദ്യം. ഗാനഗന്ധര്‍വന്‍ ആരാകണം? ഉദിച്ചു നില്‍ക്കുന്ന മറ്റൊരു സകലകലാവല്ലഭനാണ് മനസ്സില്‍. മുന്നോട്ടു പോകുന്നു..നിങ്ങളുടെ പ്രാര്‍ത്ഥന തീര്‍ച്ചയായും ഉണ്ടാകണം..

ചിത്രത്തില്‍ യേശുദാസിനെ അവതരിപ്പിക്കാന്‍ നിര്‍മാതാക്കള്‍ പൃഥ്വിരാജുമായി കരാറിലേര്‍പ്പെട്ടുവെന്നാണ് ലഭിക്കുന്ന സൂചന.'മുന്തിരിമൊഞ്ചന്‍' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് വിജിത് മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്തത്. ചിത്രത്തിലെ സംഗീതം ചിട്ടപ്പെടുത്തിയതും അദ്ദേഹം തന്നെയാണ്. പ്രശസ്ത സംഗീത പ്രതിഭയായ ബി.എ ചിദംബരനാഥിന്റെ ശിഷ്യനായ വിജിത്തിന്റെ സ്വപ്നപദ്ധതിയാണ് ഈ ചിത്രം. ചെമ്പൈയുടെ സമഗ്ര ജീവിതചരിത്രം പ്രേക്ഷകന് മുന്‍പിലേക്കെത്തിക്കുവാനാണ് സംവിധായകന്‍ ലക്ഷ്യമിടുന്നത്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക