Image

പാവങ്ങള്‍ക്കും ബുദ്ധിയുണ്ട് സാറേ ഡിറ്റക്ടീവ് പ്രഭാകരനുമായി ജൂഡ്, ഹീറോയെ നിങ്ങള്‍ക്ക് തീരുമാനിക്കാം

Published on 28 December, 2019
പാവങ്ങള്‍ക്കും ബുദ്ധിയുണ്ട് സാറേ ഡിറ്റക്ടീവ് പ്രഭാകരനുമായി ജൂഡ്, ഹീറോയെ നിങ്ങള്‍ക്ക് തീരുമാനിക്കാം
ജൂഡ് ആന്തണി ജോസഫ് തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. ഡിക്ടടീവ് പ്രഭാകരന്‍ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ജി.ആര്‍ ഇന്ദുഗോപന്റെ കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥയും. എന്നാല്‍ ചിത്രത്തിന്റെ നായകന്‍ ആരെന്ന്  പ്രഖ്യാപിച്ചിട്ടില്ല. പകരം പ്രേക്ഷകര്‍ക്ക് ആകാംഷ നല്‍കുന്ന പ്രഖ്യാപനമാണ് സംവിധായകന്‍ നടത്തിയിരിക്കുന്നത്.

ചിത്രത്തിലെ നായകനായി കാണാന്‍ പ്രേക്ഷകര്‍ക്ക് ആഗ്രഹമുള്ള നടന്റെ പേര് നിര്‍ദേശിക്കാം. ഇതിനായി നടന്റെ പേര് കമന്റ് ചെയ്താല്‍ മതിയെന്ന് ജൂഡ് അറിയിച്ചിരിക്കുകയാണ്. ഒരു പക്ഷെ ലോക സിനിമയില്‍ തന്നെ ആദ്യമാകാം പ്രേക്ഷകര്‍ക്ക് കാസ്റ്റിങ് ചെയ്യാനുള്ള അവസരമെന്ന് ജൂഡ് പറയുന്നു.  ഫേസ്ബുക്ക് പോസ്റ്റ് കമന്റില്‍ ആരാധകര്‍ നിര്‍ദേശിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ദിലീപിന്റെ പേരാണ്. നിവിന്‍ പോളിയുടേയും സൗബിന്റേയും ജയസൂര്യയുടേയും പേര് നിര്‍ദേശിക്കുന്നുണ്ട്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രഭാകരന്‍ സീരീസ് വായിച്ചപ്പോള്‍ അമ്പരന്ന് പോയിട്ടുണ്ട് . എന്തേ ഇത് വരെ ആരും ഇത് സിനിമയാക്കിയിട്ടില്ല എന്ന്.പിന്നീട് മനോരമയിലെ പ്രിയ സുഹൃത്ത് ടോണി വഴി ഇന്ദുഗോപന്‍ ചേട്ടനെ പരിചയപ്പെട്ടപ്പോള്‍ മനസിലായി പല പ്രമുഖ സംവിധായകരും ഇത് ചോദിച്ചു ചെന്നിട്ടുണ്ടെന്നു.എന്റെ ഭാഗ്യത്തിന് ചേട്ടന്‍ ഇത് എനിക്ക് തന്നു. ജനകീയനായ ഒരു കുറ്റാന്വേഷകന്‍.അതാണ് ഞങ്ങളുടെ പ്രഭാകരന്‍'', ജൂഡ് പറയുന്നു.

പ്രഭാരനെ വായിച്ചിട്ടുള്ളവര്‍ക്ക് അറിയാം ഓരോ പേജിലും ഉദ്വേഗം ജനിപ്പിക്കുന്ന നീക്കങ്ങള്‍. പ്രിയ വായനക്കാരോടും പ്രേക്ഷകരോടും അതേ ഉദ്വേഗത്തോടെ ആകാംഷയോടെ പ്രഭാകരനെ അവതരിപ്പിക്കാനാണ് എന്റേയും ആഗ്രഹമെന്നും സംവിധായകന്‍ പറയുന്നു.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക