Image

ആ ചിരിയും മനോഹരമായ കണ്ണുകളും! മലയാളി പ്രേക്ഷകരുടെ പ്രിയനായിക, ചിത്രം വൈറല്‍

Published on 28 December, 2019
ആ ചിരിയും മനോഹരമായ കണ്ണുകളും! മലയാളി പ്രേക്ഷകരുടെ പ്രിയനായിക, ചിത്രം വൈറല്‍

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രിയപ്പെട്ട താരമാണ് നടി സംവൃത സുനില്‍. വിവാഹത്തിനു ശേഷം സിനിമയില്‍ അത്രയധികം സജീവമല്ലെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇടയില്‍ താരം ചര്‍ച്ച വിഷയമാണ്. സംവൃതയുടേയും കുടുംബത്തിന്റേയും വിശേഷങ്ങള്‍ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കേള്‍ക്കുന്നത്. വിവാഹ ശേഷം സിനിമയിലേയ്ക്ക് വീണ്ടും മടങ്ങി എത്തണമെന്ന് ആഗ്രഹിച്ച നടിമാരില്‍ ഒരാളാണ് സംവൃത.



സിനിമയില്‍ നിന്ന് ഇടവേളയെടുത്തപ്പോഴും സമൂഹ മാധ്യമങ്ങളില്‍ താരം സജീവമായിരുന്നു. തന്റെ വിശേഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുമായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരത്തിന്റെ കുട്ടിക്കാല ചിത്രമാണ്. സംവൃത ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്.


കരിയറില്‍ തിളങ്ങി നില്‍ക്കുമ്ബോഴായിരുന്നു താരത്തിന്റെ വിവാഹം. തുടര്‍ന്ന് അഭിനയത്തിന് ബ്രേക്ക് നല്‍കിയ സംവൃത ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേയ്ക്ക് മടങ്ങി എത്തിയിരുന്നു. രണ്ടാം വരവിലു മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിയ്ക്ക് ലഭിച്ചിരുന്നത്. മിനിസ്ത്രീനിലൂടെയായിരുന്നു സംവൃതയുടെ രണ്ടാം വരവ്. നായിക നായകന്‍ എന്ന ലാല്‍ ജോസിന്റെ റിയാലിറ്റി ഷോയിലേയ്ക്ക് വിളിച്ചപ്പോഴാണ് മടങ്ങി വരവിനെ കുറിച്ച്‌ ചിന്തിക്കുന്നതെന്നും താരം അന്ന് ഇന്ത്യന്‍ എക്സപ്രസ് മലയാളത്തിനോട് പറഞ്ഞിരുന്നു.

ചിത്രം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക