Image

പദ്മാവതിലെ 'ഗൂമര്‍' എന്ന ഗാനത്തില്‍ ഒരു ട്രിബ്യൂട്ട് നല്‍കി; പൊട്ടിക്കരഞ്ഞ് ദീപിക

Published on 27 December, 2019
പദ്മാവതിലെ 'ഗൂമര്‍' എന്ന ഗാനത്തില്‍ ഒരു ട്രിബ്യൂട്ട് നല്‍കി; പൊട്ടിക്കരഞ്ഞ് ദീപിക

ഡാന്‍സ് പ്ലസ് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയ ബോളിവുഡ് താരം ദീപിക പദുകോണ്‍ പരിപാടിക്കിടെ പൊട്ടിക്കരഞ്ഞു. 'ഛപാക്ക്' എന്ന ചിത്രത്തിന്റെ പ്രമോഷനുവേണ്ടിയാണ് താരം പരിപാടിയില്‍ എത്തിയത്.


ഡാന്‍സ് പ്ലസിലെ മത്സരാര്‍ത്ഥികള്‍ ദീപികയ്ക്ക് ഒരു ട്രിബ്യൂട്ട് ഒരുക്കിയിരുന്നു. ദീപിക നായികയായെത്തിയ 'പദ്മാവത്' എന്ന ഹിറ്റ് ചിത്രത്തിലെ 'ഗൂമര്‍' എന്ന ഗാനത്തിനായിരുന്നു മത്സരാര്‍ത്ഥികള്‍ ചുവടുവച്ചത്. ഇത് കണ്ട സന്തോഷത്തിലായിരുന്നു താരം കണ്ണീരണിഞ്ഞത്.


നൃത്തം അവസാനിച്ചു കഴിഞ്ഞപ്പോള്‍ സീറ്റില്‍നിന്ന് എഴുന്നേറ്റ് ദീപിക കയ്യടിക്കുകയും ട്രിബ്യൂട്ട് ഒരുക്കിയ മത്സരാര്‍ത്ഥികള്‍ക്ക് നന്ദിയറിയിക്കുകയും ചെയ്തു.


ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതത്തെ ആസ്പദമാക്കി മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഛപാക്ക്. ചിത്രത്തില്‍ മാലതി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക