Image

കല കുവൈറ്റ് 'മഴവില്ല് 2019' വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു

Published on 25 December, 2019
കല കുവൈറ്റ് 'മഴവില്ല് 2019' വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മഴവില്ല് 2019 ചിത്രരചനാ മത്സരത്തിന്റ വിജയികള്‍ക്കുള്ള സമ്മാനദാനം അബസിയ കല സെന്ററില്‍ നടന്നു.

കല കുവൈറ്റ് പ്രസിഡന്റ് ടി. വി ഹിക്മത്തിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിന് കലയുടെ ജനറല്‍ സെക്രട്ടറി ടി കെ സൈജു സ്വാഗതം പറഞ്ഞു. കല കുവൈറ്റ് 'മഴവില്ല് 2019' ന്റെ വിശദീകരണം രാജലക്ഷ്മി ശൈമേഷ് നല്‍കി. കല കുവൈറ്റ് ട്രഷര്‍ നിസാര്‍ കെ വി, അബാസിയ മേഖല സെക്രട്ടറി ഷൈമേഷ്, മഴവില്ല് 2019 ജനറല്‍ കണ്‍വീനര്‍ പ്രവീണ്‍, വനിതാവേദി പ്രസിഡന്റ് രമ അജിത്, മാതൃഭാഷ ജനറല്‍ കണ്‍വീനര്‍ അനീഷ് കല്ലിങ്ങല്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, മേഖല ഭാരവാഹികള്‍, എന്നിവര്‍ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു. കല കുവൈറ്റ് ട്രഷര്‍ നിസാര്‍ കെ.വി നന്ദി പറഞ്ഞു.

നവംബര്‍ 8 ന് സാല്‍മിയ അല്‍-നജാത്ത് സ്‌കൂളില്‍ നടന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി അബാസിയ ഭാവന്‍സ് സ്‌കൂള്‍ മഴവില്ല്-2019 ട്രോഫി കരസ്ഥമാക്കി. സീനിയര്‍ വിഭാഗത്തില്‍ നന്ദകൃഷ്ണന്‍ മുകുന്ദന്‍ (ഭാവന്‍സ്, അബാസിയ), ജൂണിയര്‍ വിഭാഗത്തില്‍ റെയ്ന മേരി ജോണ്‍ (ഭാവന്‍സ്), സബ് ജൂണിയര്‍ വിഭാഗത്തില്‍ മഗതി മഗേഷ് (ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, മംഗഫ്), കിന്റര്‍ഗാര്‍ഡന്‍ വിഭാഗത്തില്‍ മന്‍ഹ മുഹമ്മദ് റിയാസ് (ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍, അമ്മാന്‍) എന്നിവര്‍ നാല് വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളിലെ വ്യക്തിഗത വിജയികളായി.

സീനിയര്‍ വിഭാഗത്തില്‍ നേഹ ജിജു (ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂള്‍, ഫഹാഹീല്‍) രണ്ടാം സ്ഥാനവും കാവ്യ സന്ധ്യ ഹരി (ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍, അമ്മാന്‍) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂണിയര്‍ വിഭാഗത്തില്‍ നിയ ജിജു (ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂള്‍, ഫഹാഹീല്‍), ലക്ഷ്മി നന്ദ മധുസൂദനന്‍ (ഭാവന്‍സ്, അബാസിയ) എന്നിവര്‍ രണ്ടാം സ്ഥാനവും, ഫിദ ആന്‍സി (ഭാവന്‍സ്, അബ്ബാസിയ) മൂന്നാം സ്ഥാനവും നേടി. സബ് ജൂണിയര്‍ വിഭാഗത്തില്‍ ഇഷിത സിംഗ് (ഡിപിഎസ്, അഹ്മദി) രണ്ടാം സ്ഥാനവും കാതറിന്‍ എല്‍സ ഷിജു (ഡിപിഎസ്, അഹ്മദി), വിഷ്ണു വിനയ് (ഡിപിഎസ്, അഹ്മദി) എന്നിവര്‍ മൂന്നാം സ്ഥാനവും നേടിയപ്പോള്‍ കിന്റര്‍ഗാര്‍ഡന്‍ വിഭാഗത്തില്‍ റേച്ചല്‍ മസ്‌കരാനസ് (ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍, അമ്മാന്‍) രണ്ടാം സ്ഥാനവും, ജാസ്മിന്‍ ജോണ്‍ മാത്യു (ഭാവന്‍സ്, അബ്ബാസിയ), അര്‍ണവ് ഷൈജിത്ത് (ഭാവന്‍സ്, അബാസിയ) എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക