Image

യു.എ നസീറിനെ കേരളസഭയിലേക്ക് തിരഞ്ഞെടുത്തു

Published on 25 December, 2019
യു.എ നസീറിനെ  കേരളസഭയിലേക്ക് തിരഞ്ഞെടുത്തു
ന്യു യോർക്ക്:  യു.എ നസീറിനെ  കേരളസഭയിലേക്ക് തിരഞ്ഞെടുത്തു. 

രണ്ടു പതിറ്റാണ്ടിലേറെ കാലമായി അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന നസീര്‍ രാഷ്ട്രീയ-സാമൂഹ്യ സംഘടനകളായ നന്മ, ഗ്ലോബല്‍ കെഎംസിസി, ജസ്റ്റിസ് ഫോര്‍ ഓള്‍, ഐ.എന്‍.ഒ.സി തുടങ്ങിയ സംഘടനകളുടെ നേതൃനിരയില്‍ സജീവമായി പ്രവര്‍ത്തിച്ചു വരികയാണെങ്കിലും സംഘടനാ പ്രതിനിധിയായിട്ടല്ല അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുള്ളത്. ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസ് ഉള്‍പ്പെടെയുള്ള മുപ്പതോളം പ്രശസ്തരുടെ ലിസ്റ്റിലേക്കാണ് യു.എ നസീറിനേയും നോമിനേറ്റ് ചെയ്തത്.

കേരള സര്‍ക്കാരിന്റെ അറിയിപ്പ് ലഭിച്ച ഉടനെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി യു.എ നസീര്‍ ഇതുസംബന്ധമായി അഭിപ്രായം ആരായുകയും ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ പദവി ഏറ്റെടുക്കാന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കേരള സര്‍ക്കാരിന്റെ ക്ഷണം അദ്ദേഹം സ്വീകരിക്കുകയായിരുന്നു. മുന്‍മന്ത്രിയും പ്രശസ്ത പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായിരുന്ന മുസ്ലിംലീഗ് നേതാവ് യു.എ ബീരാന്‍ സാഹിബിന്റെ മകനാണ് നസീര്‍. 2020 ജനുവരി 2,3 തീയതികളില്‍ തിരുവനന്തപുരത്തെ നിയമസഭാ കോംപ്ലക്സില്‍ വച്ചാണ് രണ്ടാമത് ലോക കേരളസഭ ചേരുന്നത്.
Join WhatsApp News
OCI Card Holder 2019-12-25 14:19:16
Congratulations to you and good for you. Are you got elected with popular democratic vote or just got nominated with your high connections? What is the benefit for common pravasies or tax paying public? Here did you read Roy Mathew's article here. He is saying the truth. So called Loka MLA get free hotel accomodation, free business class airfare for the family. It is a big burden for the poor tax payers. What is you overseas MLA's duties? So far what they achieved? Any way you MLA's are very lucky, because you are getting lottery like benefits for nothing at all at tax payers expenses and also very big publicity like this. What is JFA? What hey achieved so far? 
പി പി ചെറിയാൻ 2019-12-25 18:17:50
കേരള ലോക സഭയിൽ അംഗ്വത്വം ലഭിക്കുക എന്നത് അത്ര നിസ്സാര കാര്യമല്ല .നസ്സീർ സാബിനെ പ്രത്യകം അഭിനന്ദിക്കുന്നു കഴിഞ്ഞ തവണ ഇവിടെ നിന്നും പോയവർ എത്രയോ പ്രൊജെക്ടുകൾ ??? സഭയിൽ അവതരിപ്പിച്ചു .അതിന്റെ പ്രോഗ്രസ് വിശകലനം ചെയ്തു പ്രാവർത്തികമാക്കാൻ പറ്റിയ അവസരം വീണ്ടും ലഭിച്ചിരിക്കുന്നു .അമേരിക്കയിൽ നിന്നും നമ്മുടെ അംഗങ്ങൾ കേരള ലോകസഭയിൽ പോയി വരുന്നത് അഭംഗുരം തുടരട്ടെ .കേരളത്തിന്റെ വികസനത്തിൽ ഒരു ചെറിയ പങ്കെഗിലും വഹിക്കുവാൻ ഇവർക്കു കഴിഞ്ഞാൽ മലയാളികൾ ധന്യരായി പണം അതിനൊരു തടസ്സമാകരുതു . വെള്ളപ്പൊക്ക ദുരിതത്തിൽ സർവവും നഷ്ടപെട്ടവർക് ആശ്വാസ സഹായ ദാനമായി 10000 രൂപ പോലും ലഭിക്കാത്തവരെ ഓര്ത്തു വിലപിക്കാം .
josecheripuram 2019-12-25 22:08:53
The politicians& their Ass Kissers tell us lies which we simply swallow.What benefit we have,There being a person who is selected to Kerala "SABHA". There are millionaires who do business with our  Government,who travel in business class.And write off their expenses.I don't care a dam about these type of Gymics.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക