Image

മമ്മൂട്ടി മഞ്ജു വാര്യര്‍ ചിത്രത്തില്‍ ഒരു നായിക കൂടി; തിരക്കുകള്‍ മാറ്റിവെച്ച്‌ മമ്മൂട്ടി

Published on 24 December, 2019
മമ്മൂട്ടി മഞ്ജു വാര്യര്‍ ചിത്രത്തില്‍ ഒരു നായിക കൂടി; തിരക്കുകള്‍ മാറ്റിവെച്ച്‌ മമ്മൂട്ടി

മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ഒരു ചിത്രം എന്നത് മഞ്ജു വാര്യരുടെ ചിരകാല സ്വപ്‌നമായിരുന്നു. എന്നാല്‍ മഞ്ജുവിന്റെ ഈ ആഗ്രഹം സഫലീകരിച്ച റിപ്പോര്‍ട്ടുകള്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്ബാണ് പുറത്ത് വന്നത്. നവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ നായികയായി മഞ്ജു വാര്യര്‍ എത്തുന്നത്.


ഇപ്പോഴിതാ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഈ ചിത്രം ജനുവരി ഒന്നിന് എറണാകുളത്ത് ചിത്രീകരണമാരംഭിക്കും. ആന്റോ ജോസഫും ബി. ഉണ്ണിക്കൃഷ്ണനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ത്രില്ലറില്‍ മഞ്ജുവാര്യരും നിഖില വിമലുമാണ് നായികമാര്‍. ഇരുവരും മമ്മൂട്ടിയോടൊപ്പം ഇതാദ്യമാണ്.


ജിസ് ജോയിയുടെ സഹസംവിധായകനായിരുന്ന ജോഫിന്‍ ടി. ചാക്കോ പറഞ്ഞ കഥ ഇഷ്ടമായ മമ്മൂട്ടി മറ്റ് പ്രോജക്ടുകള്‍ മാറ്റിവച്ചാണ് ഈ ചിത്രത്തിന് ഡേറ്റ് നല്‍ക്കുകയത്. മമ്മൂട്ടി ആദ്യ ദിവസം മുതല്‍ ചിത്രത്തിലഭിനയിച്ച്‌ തുടങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഐ.ഡി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ കെ.എം. കമാല്‍ സംവിധാനം ചെയ്യുന്ന പടയിലെ അതിഥി വേഷം പൂര്‍ത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി ജോഫിന്റെ ചിത്രത്തില്‍ ജോയിന്‍ ചെയ്യുന്നത്.


അഡ്വഞ്ചേഴ്സ് ഒഫ് ഓമനക്കുട്ടന്‍, കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നി ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ച അഖില്‍ ജോര്‍ജാണ് ഛായാഗ്രാഹകന്‍. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് പടയിലെ നായകന്മാര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക