Image

സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയാക്കി 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'; യുഎ സര്‍ട്ടിഫിക്കറ്റ്

Published on 24 December, 2019
സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയാക്കി 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'; യുഎ സര്‍ട്ടിഫിക്കറ്റ്

സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായി മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ നായകനായി എത്തുന്നത് മോഹന്‍ലാല്‍ ആണ്. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്. മാര്‍ച്ചിലാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.


മധു, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.


ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്ബാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ് ചിത്രത്തിലെ കലാസംവിധായകന്‍. മലയാളം തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ആയിരിക്കും ചിത്രം പ്രദര്‍ശനത്തിന് എത്തുക.


ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലും ഊട്ടി, രാമേശ്വരം എന്നീ സ്ഥലങ്ങളില്‍ വച്ചായിരുന്നു ചിത്രീകരണം നടന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക