Image

യോങ്കേഴ്‌സ് സെന്റ് തോമസ് ഇടവക സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ ക്രിസ്തുമസ് സമ്മാനങ്ങള്‍ കൈമാറി

അരുണ്‍ ജോയ് (പി.ആര്‍.ഒ) Published on 23 December, 2019
യോങ്കേഴ്‌സ് സെന്റ് തോമസ് ഇടവക സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ ക്രിസ്തുമസ് സമ്മാനങ്ങള്‍ കൈമാറി
ന്യൂയോര്‍ക്ക്: യോങ്കേഴ്‌സിലെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ ഡിസംബര്‍ 22-നു ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഫേണ്‍ ക്ലിഫ് മാനര്‍ (A Unique Residential Schoo for Children with Developmentel Disablities) സന്ദര്‍ശിച്ചു. കുട്ടികളും മാതാപിതാക്കളും ഉള്‍പ്പടെ അമ്പതില്‍പ്പരം പേര്‍ ഈ സംഘത്തിലുണ്ടായിരുന്നു. ക്രിസ്തുമസ് പാട്ടുകള്‍ പാടിയും, സമ്മാനങ്ങള്‍ നല്‍കിയും അവിടെ താമസിക്കുന്ന അന്തേവാസികളെ സംഘം സന്തോഷിപ്പിച്ചു.

ഈ സംരംഭം വികാരി വെരി. റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പയുടെ ആശീര്‍വാദത്തോടെ ഡോ. ആലീസ് വെട്ടിച്ചിറ, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ സോണി വര്‍ഗീസ് എന്നിവര്‍ കോര്‍ഡിനേറ്റ് ചെയ്തു.

യോങ്കേഴ്‌സ് സെന്റ് തോമസ് ഇടവക സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ ക്രിസ്തുമസ് സമ്മാനങ്ങള്‍ കൈമാറി
യോങ്കേഴ്‌സ് സെന്റ് തോമസ് ഇടവക സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ ക്രിസ്തുമസ് സമ്മാനങ്ങള്‍ കൈമാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക