Image

നടന്‍ കീരിക്കാടന്‍ ജോസ് രോഗബാധിതനാണ് പക്ഷെ, നിലവില്‍ പ്രചരിക്കുന്ന ചില വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണ് : ഇടവേള ബാബു

Published on 23 December, 2019
നടന്‍ കീരിക്കാടന്‍ ജോസ് രോഗബാധിതനാണ് പക്ഷെ, നിലവില്‍ പ്രചരിക്കുന്ന ചില വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണ് : ഇടവേള ബാബു

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച വില്ലന്‍മാരില്‍ ഒരാളായ നടന്‍ കീരിക്കാടന്‍ ജോസ് ആരും നോക്കാനില്ലാതെ അവശനിലയില്‍ ആശുപത്രിയില്‍ കഴിയുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലില്‍ വളരെ അവശനിലയില്‍ രോഗബാധിതനായി കഴിയുന്ന അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമാണെന്നും എല്ലാവരും കഴിയുന്ന വിധം അദ്ദേഹത്തെ സഹായിക്കണമെന്നും അറിയിച്ചുകൊണ്ടാണ് ചില വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. എന്നാല്‍ പ്രചരിച്ച ചില വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന് അറിയിച്ചുകൊണ്ട് നടന്‍ ഇടവേള ബാബു രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. 


രോഗബാധിതനായ അദ്ദേഹത്തെ നോക്കാന്‍ ആരുമില്ല എന്ന് പ്രചരിക്കുന്ന സന്ദേശം തികച്ചും വസ്തുത വിരുദ്ധമാണെന്നും സാമ്ബത്തികമായ ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ അവര്‍ നേരിടുന്നില്ല എന്നും ഇടവേള ബാബു വ്യക്തമാക്കി. വെരിക്കോസ് വെയിന്‍ എന്ന അസുഖത്തിന് മൂര്‍ദ്ധന്യാവസ്ഥയിലാണ് ഇപ്പോള്‍ കീരിക്കാടന്‍ ജോസ്. അതിന്റെതായ വലിയ വിഷമതകളും ബുദ്ധിമുട്ടുകളും അദ്ദേഹം അനുഭവിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ചേട്ടനോടൊപ്പം ആണ് അദ്ദേഹം താമസിച്ചിരുന്നത് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റുകയായിരുന്നു. സഹോദരന്റെ മകനാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ ആശുപത്രിയില്‍ ഉള്ളത്.


സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ അദ്ദേഹവും കുടുംബവും നിലവില്‍ നേരിടാത്ത സാഹചര്യമാണുള്ളത്. എങ്കിലും സംഘടനയുടെ ഭാഗത്തുനിന്നുള്ള എല്ലാ സഹായങ്ങളും ഇടവേള ബാബു വാഗ്ദാനം ചെയ്തിട്ടുണ്ട്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരുന്ന സമയത്തും അദ്ദേഹത്തിന് വെരിക്കോസ് വെയിനിന്റെ വലിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇരുന്നുകൊണ്ടാണ് അദ്ദേഹം അഭിനയിച്ചിരുന്നത് എന്നും ഇടവേള ബാബു പറഞ്ഞു. അദ്ദേഹത്തിന് ഇനിയും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ സംഘടനയുടെ സഹായം ഉണ്ടെന്നും ഇടവേള ബാബു വ്യക്തമാക്കിയിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക