image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

ക്രിസ്ത്യാനിയും മുസ്ലിമുമില്ലാത്ത കേരളം/ഇന്ത്യ...എത്ര നല്ല സ്വപ്നം

EMALAYALEE SPECIAL 22-Dec-2019 ത്രിശങ്കു
EMALAYALEE SPECIAL 22-Dec-2019
ത്രിശങ്കു
Share
image
ഫെയ്‌സ്ബുക്കില്‍ അനൂപ് എന്ന യുവാവ് എഴുതിയ കുറിപ്പ് വായിച്ചപ്പോള്‍ പേടി തോന്നി. ഒരു ശരാശരി സംഘിയുടെ മനസില്‍ ഇതൊക്കെയാണോ ഉള്ളത്?

ആ പോസ്റ്റ് അശ്ലീലവും പ്രകോപനപരവുമായതിനാല്‍ പ്രസിദ്ധീകരിക്കുന്നില്ല. അതില്‍ പറഞ്ഞതിന്റെ സാരാംശം ഇതാണ്. താണ ജാതിക്കാര്‍ മുസ്ലിംകളുടെ കൂടെ ചേര്‍ന്ന് പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ചാല്‍ നാളെ ഹിന്ദു രാഷ്ട്രം വരുമ്പോള്‍ 'അവരുടെ സ്വത്ത് വകകള്‍ കണ്ട് കെട്ടിയാല്‍ അത് കിട്ടാന്‍ പോകുന്നത് നിന്റെയൊക്കെ കുടുംബത്തിനും കൂടീയാകും. ഇപ്പോ കൂടെ നിന്നില്ലെങ്കില്‍ രാജ്യം ഒരു ഹിന്ദുത്വ രാഷ്ട്രമാകുമ്പോള്‍ ഈ പുണ്യഭൂമിയില്‍ വഴി നടക്കാന്‍ പോലും നിന്നെ പോലുള്ള അധമ ജാതികള്‍ക്ക് അവസരം തന്നെന്നു വരില്ല. ഓര്‍ത്തോ നീയൊക്കെ.'

പേടിച്ചോ? മുസ്ലിംകളെ ഓടിച്ച് അവരുടെ സ്വത്ത് കണ്ട് കെട്ടുമെന്നു കേരളത്തില്‍ ഒരു യുവാവ് ചിന്തിക്കുന്നു എന്നു വന്നാല്‍ എത്ര മാത്രം അവരുടെ മനസില്‍ വൈരാഗ്യം ഉണ്ടായിരിക്കണം? മസ്തിഷ്‌ക പ്രക്ഷാളനം ഭംഗിയായി നടന്നിരിക്കുന്നു

ക്രിസ്ത്യാനികള്‍ ഇതില്‍ പെടില്ലല്ലൊ എന്നു ചില ക്രിസ്ത്യാനികളെങ്കിലും വിചാരിക്കുന്നുണ്ടാവും. അയല്ക്കാരന്റെ പുരക്കു തീപിടിക്കുമ്പോള്‍ നമ്മുടെ പുരയും സുരക്ഷിതമല്ല എന്ന് ഓര്‍ക്കണം. ഗോള്‍വള്‍ക്കര്‍ മുഖ്യശത്രുകളായി കണ്ടത് മുസ്ലിം, ക്രിസ്ത്യാനി, കമ്യൂണിസ്റ്റ് എന്നീ മുന്‍ ഗണനയിലാണു. മുസ്ലിംകളെ ഒതുക്കിയാല്‍ ക്രിസ്ത്യാനികളെ കൈകാര്യം ചെയ്യാന്‍ വിഷമുണ്ടാവില്ല.

എഴുത്തുകാരന്‍ സക്കറിയ പറഞ്ഞതു പോലെ അവസരവാദികളായ ക്രിസ്ത്യാനികള്‍ മിണ്ടാതിരിക്കും. മുസ്ലിമിനെ എതിര്‍ക്കുന്നവര്‍ ക്രിസ്ത്യാനിയെ അനുകൂലിക്കുമെന്നു കരുതേണ്ടതുണ്ടോ?

കേരളത്തില്‍ മുസ്ലിംകളും ക്രിസ്ത്യാനികളും ചേര്‍ന്നാല്‍ ഏകദേശം 45 ശതമാനം ജനസംഖ്യ വരും. അവരെ ഓടിച്ചാല്‍ അതു കൂടി മറ്റുള്ളവര്‍ക്ക് എടുക്കാമെന്നാണു അനൂപ് പറയുന്നത്! എന്തായാലും സത്യസന്ധമായി അഭിപ്രായം പറഞ്ഞ അനൂപിനെ അഭിനന്ദിക്കുകയാണു വേണ്ടത്. ഒന്നു പറഞ്ഞു വേറൊന്നു ചെയ്യുന്ന നേതാക്കളുടെ സ്വഭാവം കാണിച്ചില്ലല്ലൊ.

ഇപ്പോള്‍ ഈ പൗരത്വ രജിസ്റ്ററും അതിനു ഭേദഗതിയുമൊക്കെ കൊണ്ട് വന്നത് എന്തിനാണ്? കേരളത്തിലെ കാര്യമെടുക്കുക. ആരാണു കേരളീയരെന്നു എല്ലാവര്‍ക്കും അറിയാം. അതിനു സര്‍ട്ടിഫിക്കറ്റ് ചോദിച്ചാല്‍ കുഴങ്ങിയതു തന്നെ.

കേരളത്തില്‍ പൗരത്വം സംശയമുള്ളവര്‍ ബംഗാളികളാണു. അവരൊടു പൗരത്വം ചോദിക്കാന്‍ കേരളത്തിലെ വില്ലേജ് ഓഫീസും, പഞ്ചായത്ത്/നഗരസഭ ഓഫീസും പ്രാദേശിക പോലീസ് സ്റ്റേഷനും പോരെ? അതൊ കേരളത്തിലെ ജനം മുഴുവന്‍ പഴയ കാല രേഖകള്‍ പരതി അതു കൊണ്ടു പോയി ഏതെങ്കിലും ഗുമസ്തനെക്കൊണ്ട് സാക്ഷ്യപ്പെടുത്തിയാലെ പൗരത്വം ആകൂ എന്നുണ്ടോ?

ചുമ്മാതിരിക്കുന്ന ആസനത്തില്‍ ചുണ്ണാമ്പു തേച്ച പരിപാടി ആയിരുന്നു നോട്ട് പിന്‍ വലിക്കല്‍. ആസനം പൊള്ളിപ്പോയി. ഇതാ അതിനേക്കാള്‍ വലിയ വിഡ്ഡിത്തവുമായി കേന്ദ്രം ഇറങ്ങിയിരിക്കുന്നു. പക്ഷെ ഇത്തവണ ജനത്തെ എളുപ്പം വിഡ്ഡികളാക്കാമെന്നു കരുതരുത്.

ഒരു രാജ്യത്തെ പൗരനു കൊടുക്കുന്നതാണ് പാസ്‌പോര്‍ട്ട്. പക്ഷെ പൗരത്വം തെളിയിക്കാന്‍ അതു പോരാ എന്നു പറഞ്ഞാല്‍ എന്തു ചെയ്യും?

നാലു ചക്രത്തിനു എങ്ങോട്ടും മറിയുന്ന ഉദ്യോഗസ്ഥരും പോലീസും ഉള്ള നാടാണ് ഇന്ത്യ. നീതിപൂര്‍വം കാര്യം നടക്കില്ല എന്നു വ്യക്തം.

വളരെ ബുദ്ധിമുട്ടി എന്തിനാണു പൗരത്വം തെളിയിക്കുന്നത്? വിദേശികള്‍ കുറച്ചു പേര്‍ ബംഗാളിലും ആസാമിലും കാണും അവിടെ പൗരത്വം തെളിയിച്ചാല്‍ പോരെ? ഉത്തരേന്ത്യയിലെ വ്രുത്തികേടെല്ലാം എന്തിനു ദക്ഷിണേന്ത്യയില്‍ അടിച്ചേല്പ്പിക്കുന്നു?

ഇനി പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനു ആരാണ് എതിര്? ആകെ പറയുന്നത് അത് മതത്തിന്റെ അടിസ്ഥാനത്തില്‍ ആകരുത് എന്നു മാത്രം. തസ്ലീമ നസ്രീനെ പോലുള്ള മുസ്ലിംകള്‍ അവിടെ മതപീഡനം മൂലം ഇന്ത്യയില്‍ അഭയം പ്രാപിച്ചതാണ്. മതം മാത്രം നോക്കുമ്പോള്‍ അവര്‍ക്ക് യോഗ്യത ഇല്ലാതാവുന്നു.

അതിലുപരി ഇന്ത്യന്‍ മുസ്ലിംകള്‍ ഭീതിയിലാണെന്നതാണ് സത്യം. മുത്തലാക്ക്, ബാബരി മസ്ജിദ് വിധി, കശ്മീർ തുടങ്ങി ഒന്നിനു പുറകെ ഒന്നായി മുസ്ലിംകളെ ദോഷമായി ബാധിക്കുന്ന നടപടികള്‍ ഉണ്ടാവുന്നു. ഇങ്ങനെ പോയാല്‍ നിലനില്പ് തന്നെ അപകടത്തിലാവുമെന്നവര്‍ ഭയപ്പെടുന്നു. അവരെ കുറ്റം പറയണോ?



Facebook Comments
Share
Comments.
image
തൊമ്മിക്കുഞ്ഞാലി നായർ
2019-12-23 08:23:30
ഇൻഡ്യ എന്ന മഹാ രാജ്യം ഒരുത്തന്റെയും തന്തേടെ വകയല്ല. ഇവിടെ ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നു ഓർത്തുകൊള്ളുക.
image
Abraham
2019-12-22 19:03:07
What if all other countries send back to India all Hindus?
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ദേവി എൻ്റെ കരുത്തുറ്റ കൂട്ടുകാരി.. (ഇരിക്കട്ടെ, സ്ത്രീക്കും ഒരു ദിനം-ഉയരുന്ന ശബ്ദം - 32 ജോളി അടിമത്ര)
വിനോദിനിയും സന്തോഷ് ഈപ്പന്റെ ആറാമത്തെ ഐഫോണും !! (ഷോളി കുമ്പിളുവേലി)
മൊട്ടയടി പുതിയ പ്രതിഷേധമുറയാകുമ്പോൾ...(ഉയരുന്ന ശബ്ദം -31:ജോളി അടിമത്ര)
കേരളത്തിലെ കോൺഗ്രസ്  സ്ഥാനാർത്ഥികളായി പുതുമുഖങ്ങളെ വേണം (ജോർജ്ജ് എബ്രഹാം)
ഓ.സി.ഐ. കാർഡിനു  വീണ്ടും നിയന്ത്രണങ്ങൾ; ദീർഘകാല വിസ ആയി മാറും 
ക്വീന്‍സ് ഗാമ്പിറ്റ്--മലയാളി നിഹാല്‍ സരിന്‍ മഹാത്ഭുതം, ചെസിനു മാമ്പഴക്കാലം ( കുര്യന്‍ പാമ്പാടി)
പുനരുത്ഥാനത്തിലേക്ക് നാൽപ്പതു ദിവസങ്ങൾ (സുധീർ പണിക്കവീട്ടിൽ)
ഇതൊരു കഥയല്ല....ജീവിതമാണ് (തോമസ് കളത്തൂര്‍)
ഇന്ത്യക്കാർ അമേരിക്ക പിടിച്ചെടുത്തിരിക്കുന്നുവെന്ന് പ്രസിഡന്റ് ബൈഡൻ!
ജീവനാണ് ഏറെ വിലപ്പെട്ടത്: ആൻസി സാജൻ
വിശ്വാസികൾക്ക് ഇത് നോയമ്പ് കാലം (E-malayalee invites articles)
വിവാദം സൃഷ്ടിച്ചുകൊണ്ട് വീണ്ടും ഒരവതാരം " ശ്രീ എം" ( മാത്യു ജോയിസ്, ലാസ് വേഗാസ് )
ശ്രീ എം. എന്ന മുംതാസ് അലി ഖാൻ തികഞ്ഞ ആത്മീയാചാര്യൻ; പക്ഷെ  ആർ.എസ്.എസ്സിനെ കുറിച്ചുള്ള അഭിപ്രായം അപക്വം (വെള്ളാശേരി ജോസഫ്)
മെട്രോമാന്‍ ശ്രീധരന്റെ രാഷ്ട്രീയം (ദല്‍ഹികത്ത് : പി.വി.തോമസ്)
യാഥാസ്ഥിക പൊളിറ്റിക്കൽ ആക്ഷൻ കോൺഫ്രൻസ് [സി.പി.എ. സി]. 2 (ആൻഡ്രുസ്)
അമേരിക്കയില്‍ ശരാശരി മനുഷ്യായുസ്സ് കുറയുന്നു; ഇന്‍ഡ്യയില്‍ കൂടുന്നു (കോര ചെറിയാന്‍)
ഇതാണ് ദൃശ്യം, ഇതാണ് ഒടിടി! (ജോര്‍ജ് തുമ്പയില്‍)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-9: ഡോ. പോള്‍ മണലില്‍)
തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ഒരു അവലോകനം: ജോസഫ് തെക്കേമുറിയിൽ ജർമ്മനി
തൂക്കുകയറിൽ കുരുങ്ങുന്ന പെൺകഴുത്ത് (എഴുതാപ്പുറങ്ങൾ - 78: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut