Image

സിനിമയും കാറും കഴിഞ്ഞാല്‍ പൃഥ്വിയുടെ ഒരേയൊരു ഇഷ്ടം...; സുപ്രിയ പറയുന്നു

Published on 20 December, 2019
സിനിമയും കാറും കഴിഞ്ഞാല്‍ പൃഥ്വിയുടെ ഒരേയൊരു ഇഷ്ടം...; സുപ്രിയ പറയുന്നു
മലയാള സിനിമയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും. പൃഥ്വി ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി സജീവമായപ്പോള്‍ സുപ്രിയ നിര്‍മ്മാണ മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ നേതൃത്വം സുപ്രിയയുടെ കരങ്ങളിലാണ്. ആദ്യ ചിത്രം 9 ആയിരുന്നു. ഇപ്പോഴിതാ രണ്ടാം ചിത്രം ഡ്രൈവിംങ് ലൈസന്‍സും പുറത്തിറങ്ങിയിരിക്കുന്നു.

പ്രേക്ഷകര്‍ക്ക് അധികം പരിചയമില്ലാത്ത പൃഥ്വിരാജിനെ പരിചയപ്പെടുത്തുകയാണ് സുപ്രിയ ഇപ്പോള്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുപ്രിയ മനസു തുറന്നത്. സിനിമയും കാറും കഴിഞ്ഞാല്‍ പൃഥ്വി കൂടുതല്‍ ഇഷ്ടപ്പെടുന്നത് ക്രിക്കറ്റ് ആണെന്നാണ് സുപ്രിയ പറയുന്നത്. ജീവിതത്തില്‍ പൃഥ്വിക്ക് മൂന്ന് കാര്യങ്ങളോട് ആണ് ഇഷ്ടമുള്ളതെന്നും, സിനിമ, കാര്‍, ക്രിക്കറ്റ്. ഇതില്‍ സിനിമയാണ് പൃഥ്വിയുടെ ആദ്യ പ്രണയമെന്നും സുപ്രിയ പറയുന്നു. 

ഇപ്പോള്‍ ആടുജീവിതത്തിനായി തയ്യാറെടുക്കാന്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്ത് വീട്ടില്‍ ഇരിക്കുകയാണ് പൃഥ്വിരാജ്. 2007 മുതല്‍ പൃഥ്വിയെ അറിയാമെന്നും എന്നാല്‍ മൂന്ന് മാസം പൃഥ്വി അവധിയെടുക്കുന്നത് ഇത് വരെ കണ്ടിട്ടില്ലെന്നും സുപ്രിയ പറയുന്നു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക