Image

ഫോബ്സ് പട്ടികയില്‍ മോഹന്‍ലാല്‍ 27-ാം സ്ഥാനത്ത് മമ്മൂട്ടി 62-ാമത്

Published on 19 December, 2019
ഫോബ്സ് പട്ടികയില്‍  മോഹന്‍ലാല്‍ 27-ാം സ്ഥാനത്ത് മമ്മൂട്ടി 62-ാമത്
ഫോബ്സ് ഇന്ത്യയുടെ ടോപ് 100 സെലിബ്രിറ്റീസ് ലിസ്റ്റില്‍ ഇടം നേടി നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും. പട്ടികയില്‍ 27-ാം സ്ഥാനത്തായാണ് മോഹന്‍ലാലുള്ളത്. മമ്മൂട്ടിയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 62-ാം സ്ഥാനത്തായാണ് മമ്മൂട്ടിയുള്ളത്. 2017 ലെ ലിസ്റ്റില്‍ 73-ാം സ്ഥാനത്ത് എത്തിയ മോഹന്‍ലാല്‍ 2018 ലെ ലിസ്റ്റില്‍ ഇടം നേടിയിരുന്നില്ല

ലിസ്റ്റില്‍ സൗത്ത് ഇന്ത്യയില്‍ നിന്ന് മുകളില്‍ എത്തിയത് പതിമൂന്നാം സ്ഥാനത്തുള്ള നടന്‍ രജിനികാന്ത് ആണ്. 100 കോടിയാണ് രജിനികാന്തിന്റെ വാര്‍ഷിക വരുമാനം. 64.5 കോടിയാണ് മോഹന്‍ലാലിന്റെ വാര്‍ഷിക വരുമാനം. മമ്മൂട്ടിയുടേത് 33.5 കോടിയും.

അക്ഷയ് കുമാറും സല്‍മാന്‍ ഖാനും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ലിസ്റ്റില്‍ നാലാം സ്ഥാനത്ത് അമിതാഭ് ബച്ചനും ധോണി അഞ്ചാം സ്ഥാനത്തും ഷാരൂഖ് ഖാന്‍ ആറാം സ്ഥാനത്തും ആണ് ഇടം പിടിച്ചത്.








Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക