Image

അഡ്മിന്‍ പിടിയിലായെന്ന് പോലീസ് അവകാശവാദം; തമിഴ് റോക്കേഴ്സ് ചോര്‍ത്തല്‍ പണി തുടരുന്നു

Published on 18 December, 2019
അഡ്മിന്‍ പിടിയിലായെന്ന് പോലീസ് അവകാശവാദം;  തമിഴ് റോക്കേഴ്സ് ചോര്‍ത്തല്‍ പണി തുടരുന്നു
മലയാളത്തിന്റെ ബിഗ് ബജറ്റ് സിനിമയായ മാമാങ്കം പുറത്തിറങ്ങിയ രണ്ടാമത്തെ ദിവസം തന്നെ തമിഴ് റോക്കേഴ്സിന്റെ വെബ്സൈറ്റിലും ഗ്രൂപ്പുകളിലും പ്രത്യക്ഷപ്പെട്ടത് ആന്റി പൈറസി സെല്ലിനെ ഞെട്ടിച്ചിരുന്നു. അമല പോള്‍ കേന്ദ്രകഥാപാത്രമായ 'ആടൈ', ബാഹുബലിക്ക് ശേഷം തിയേറ്ററിലെത്തിയ പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രമായ സാഹോ, വിജയ് ചിത്രമായ ബിഗില്‍, അവഞ്ചേഴ്സ്: എന്‍ഡ് ഗെയിം, സൂപ്പര്‍ 30, ദി ലയണ്‍ കിംഗ്, ലാല കാപ്താന്‍, അലാദിന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ തമിഴ് റോക്കേഴ്സിന്റെ പിടിയിലകപ്പെട്ടിട്ടുണ്ട്.

തമിഴ് റോക്കേഴ്സ് സൈറ്റിന്റെ അഡ്മിനേയും കൂട്ടാളികളെയും പിടികൂടിയെന്ന് പറയുമ്പോഴും ഇതിന്റെ പ്രവര്‍ത്തനം സജീവമായി നടക്കുകയാണ്. സാമൂഹ്യമാധ്യമമായ ടെലഗ്രാമിന്റെ സൗകര്യം ഉപയോഗപ്പെടുത്തിയാണ് ഇവര്‍ സിനിമകളുടെ വ്യാജനെ പുറത്തിറങ്ങുന്നത്. റോക്കേഴ്സിന്റെ പേരിലുള്ള ഏതെങ്കിലും ഡൊമെയിന്‍ നിരോധിച്ചാല്‍ അടുത്ത ഡൊമെയിനില്‍ സിനിമകള്‍ ലോഡ് ചെയ്യും. പലപ്പോഴും റിലീസിന്റെ അന്നുതന്നെ സിനിമ പുറത്തുവിടുകയാണ് തമിഴ് റോക്കേഴ്സ് ചെയ്യുന്നത്.

അഡ്മിന്‍ കാര്‍ത്തിയോടൊപ്പം പ്രഭു, സുരേഷ്, ജോണ്‍സണ്‍, ജഗന്‍ എന്നിവരേയും ആന്റി പൈറസി സെല്ല് പിടികൂടിയിരുന്നു. ഡിവിഡി റോകേഴ്സ് എന്ന മറ്റൊരു ടീമിനെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അപ്‌ഡേഷന്‍ ഇപ്പോഴും നടക്കുകയാണ്. വ്യാജ സോഫ്വെയറുകള്‍, സിനിമ, ഗെയിമുകള്‍ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യന്‍ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകള്‍ തമിഴ് റോക്കേഴ്സില്‍ നിന്നു സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധി.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക