Image

യു- ഗ്രാന്റ് ലോട്ടറി നറുക്കെടുപ്പ് ഫെബ്രുവരി ഒന്നിന് ലണ്ടനില്‍

Published on 17 December, 2019
യു- ഗ്രാന്റ് ലോട്ടറി നറുക്കെടുപ്പ് ഫെബ്രുവരി ഒന്നിന് ലണ്ടനില്‍

ലണ്ടന്‍: യുക്മ ദേശീയ - റീജണല്‍ കമ്മിറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണാര്‍ഥം യുക്മ ദേശീയ കമ്മിറ്റി അവതരിപ്പിക്കുന്ന മൂന്നാമത് യു-ഗ്രാന്റ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് 2020 ഫെബ്രുവരി ഒന്നിന് (ശനി) ലണ്ടനില്‍ നടക്കും.

യുക്മ ദേശീയ കലാമേള വേദിയില്‍ വച്ച് നറുക്കെടുപ്പ് നടത്തുവാന്‍ സാധിക്കുന്ന വിധമായിരുന്നു യു-ഗ്രാന്റ് 2019 വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ വിറ്റഴിഞ്ഞ ടിക്കറ്റുകളുടെ കൗണ്ടര്‍ ഫോയിലുകളും വിറ്റഴിയാത്ത ടിക്കറ്റുകളും നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ റീജണുകളില്‍നിന്നും തിരികെ ലഭിക്കാതെ വന്നതിനാലാണ് നറുക്കെടുപ്പ് മാറ്റിവയ്‌ക്കേണ്ടി വന്നത്.

പത്തു പൗണ്ട് വിലയുള്ള ഒരു ടിക്കറ്റ് എടുക്കുന്ന വ്യക്തിക്ക് പതിനായിരത്തോളം പൗണ്ട് വിലമതിക്കുന്ന ഒരു ബ്രാന്‍ഡ് ന്യൂ Peugeot 108 കാര്‍ സമ്മാനമായി നേടാന്‍ അവസരമൊരുങ്ങുന്നു എന്നതുതന്നെയാണ് യു- ഗ്രാന്റ് - 2019 ന്റെ മുഖ്യ ആകര്‍ഷണം. രണ്ടാം സമ്മാനം ലഭിക്കുന്ന വിജയിക്ക് 24 ഗ്രാമിന്റെ സ്വര്‍ണ നാണയങ്ങളും മൂന്നാം സമ്മാനാര്‍ഹന് 16 ഗ്രാമിന്‍രെ സ്വര്‍ണ നാണയങ്ങളും ലഭിക്കും.

ഒരു പവന്‍ വീതം തൂക്കം വരുന്ന 16 സ്വര്‍ണ നാണയങ്ങള്‍ ആണ് നാലാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. യുക്മയുടെ ഓരോ റീജിയണുകള്‍ക്കും രണ്ട് വീതം സ്വര്‍ണനാണയങ്ങള്‍ ഉറപ്പായും ലഭിക്കുന്ന വിധമാണ് നാലാം സമ്മാനത്തിന്റെ നറുക്കെടുപ്പ് നടത്തപ്പെടുന്നത്.

മുന്‍ വര്‍ഷങ്ങളിലേതുപോലെതന്നെ യു കെ യിലെ പ്രമുഖ മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വീസസ് ആണ് യുക്മ യു- ഗ്രാന്റ്-2919 ന്റെ സമ്മാനങ്ങള്‍ എല്ലാം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

ലോട്ടറികളുടെ ചരിത്രത്തില്‍ ഒരുപക്ഷേ ആദ്യമായിട്ടാകും വിറ്റുവരവിന്റെ പകുതി തുക വില്‍ക്കുന്നവര്‍ക്ക് വീതിച്ചു നല്‍കുന്ന വിപുലമായ വാഗ്ദാനം നടപ്പിലാക്കുന്നത്. യുക്മ യു- ഗ്രാന്റ് -2019 ലെ വില്‍ക്കുന്ന ടിക്കറ്റുകളുടെ മൊത്തം വിറ്റുവരവിന്റെ അമ്പതു ശതമാനം പ്രസ്തുത റീജണും അസോസിയേഷനുകള്‍ക്കുമായി വീതിച്ചു നല്‍കുകയാണ് യുക്മ.

വിവരങ്ങള്‍ക്ക് : മനോജ്കുമാര്‍ പിള്ള (യുക്മ ദേശീയ പ്രസിഡന്റ് ) 07960357679, അലക്‌സ് വര്‍ഗീസ് (ജനറല്‍ സെക്രട്ടറി) 07985641921, അനീഷ് ജോണ്‍ (ട്രഷറര്‍) 07916123248, അഡ്വ.എബി സെബാസ്റ്റ്യന്‍ (വൈസ് പ്രസിഡന്റ്) 07702862186.

റിപ്പോര്‍ട്ട്: സജീഷ് ടോം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക