Image

വിശ്വസ്തരും ജനകീയ പ്രസ്ഥാനവും തമ്മിലുള്ള യോജിപ്പാണ് 'മുറ്റത്തെ മുല്ല': മന്ത്രി സി രവീന്ദ്രനാഥ്

Published on 15 December, 2019
വിശ്വസ്തരും ജനകീയ പ്രസ്ഥാനവും തമ്മിലുള്ള യോജിപ്പാണ് 'മുറ്റത്തെ മുല്ല': മന്ത്രി സി രവീന്ദ്രനാഥ്

തൃശൂര്‍ : ലോകത്തെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനം സഹകരണ മേഖലയാണെന്നും വിശ്വാസ്യതയുള്ള കൂട്ടായ്മ കുടുംബശ്രീയാണെന്നും പൊതുവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഈ പ്രസ്ഥാനങ്ങളുടെ ഒത്തുചേരലാണ് മുറ്റത്തെ മുല്ല പദ്ധതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാട്ടിക ശ്രീനാരായണ ഹാളില്‍ നാട്ടിക സര്‍വ്വീസ് സഹകരണ ബാങ്ക് സുവര്‍ണ ജൂബിലി സമാപനവും മുറ്റത്തെ മുല്ല വായ്പാ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി .


ജനങ്ങളുടെ കൈയില്‍ പണം ഉണ്ടാവുകയാണ് സമ്ബദ് മേഖലയുടെ വളര്‍ച്ചയ്ക്ക് ആവശ്യം. പണം ഉണ്ടായാലേ വാങ്ങല്‍ ശേഷി വര്‍ധിക്കൂ. പണക്കാരനെ കൂടുതല്‍ സമ്ബന്നനാക്കുന്നതാണ് രാജ്യത്തെ സാമ്ബത്തിക വ്യവസ്ഥ. ധനം പണക്കാരനില്‍ തന്നെ കുന്നുകൂടുമ്ബോള്‍ സാധാരണക്കാരന്റെ വാങ്ങല്‍ ശേഷി ഇല്ലാതാകും. ഇതിനുള്ള ബദലാണ് സഹകരണ മേഖലയെന്നും മന്ത്രി പറഞ്ഞു. 


നിക്ഷേപിക്കുന്ന പണം സാധാരണക്കാരടങ്ങുന്ന തദ്ദേശീയര്‍ക്കു തന്നെ വായ്പ നല്‍കുകയാണ് സഹകരണ സംഘങ്ങള്‍. കേരള ബാങ്ക് യാഥാര്‍ഥ്യമാകുന്നതിലൂടെ കേരളത്തില്‍ നിന്ന് നിക്ഷേപിക്കുന്ന പണം സംസ്ഥാനത്തുതന്നെ വിനിയോഗിക്കാനാകും. ജനത്തിന്റെ വാങ്ങല്‍ ശേഷിക്കൊപ്പം സര്‍ക്കാരിന്റെ നികുതി വരുമാനത്തിലും വര്‍ധനവുണ്ടാക്കും.


ലോകത്താകെ അഞ്ച് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പൊതു വിദ്യാലയങ്ങളില്‍ നിന്നും സ്വകാര്യ വിദ്യാലയങ്ങളിലേയ്ക്ക് തിരിക്കുമ്ബോള്‍ കേരളത്തില്‍ അത്രയും കുട്ടികള്‍ പൊതു വിദ്യാലയങ്ങളിലേയ്ക്ക് മടങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക