Image

ആദിവാസി ഭൂസമരം: ചര്‍ച്ച ഇന്ന്

Published on 13 May, 2012
ആദിവാസി ഭൂസമരം: ചര്‍ച്ച ഇന്ന്
കല്പറ്റ: വയനാട്ടില്‍ ശക്തിപ്രാപിക്കുന്ന ആദിവാസി ഭൂസമരം ഒത്തുതീര്‍ക്കുന്നതിന് റവന്യൂ മന്ത്രി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആദിവാസി മഹാസഭ, ആദിവാസി ക്ഷേമ സമിതി(എകെഎസ്) നേതാക്കളുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും. ആദിവാസി മഹാസഭ നേതാക്കളായ എന്‍. രാജന്‍, ‘ടി. മണി, സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി ഇ. ജെ.ബാബു, എകെഎസ് സംസ്ഥാന സെക്രട്ടറി വിദ്യാധരന്‍ കാണി, വയനാട് ജില്ലാ പ്രസിഡന്റ് സീത ബാലന്‍, സെക്രട്ടറി പി.വാസുദേവന്‍, സിപിഎം ജില്ലാ സെക്രട്ടറിയും ഭൂസമരസഹായസമിതി കണ്‍വീനറുമായ സി.കെ. ശശീന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. അതേസമയം തങ്ങളെ മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്ന് ഭൂസമര രംഗത്തുള്ള ആദിവാസി സംഘത്തിന്റെ ജില്ലാ പ്രസിഡന്റ് പി.ആര്‍.വിജയന്‍ പറഞ്ഞു. ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി അടിയന്തരമായി നല്കുന്നതിനു പുറമേ ഹാരിസണ്‍ മലയാളം കമ്പനിയുടെ അനധികൃത കൈവശത്തിലുള്ള ഭൂമി പിടിച്ചെടുത്ത് ഭൂരഹിത ആദിവാസി, പട്ടികജാതി, തോട്ടം തൊഴിലാളി, കര്‍ഷക തൊഴിലാളി കുടുംബങ്ങള്‍ക്ക് നല്കണമെന്ന ആവശ്യവും എകെഎസ് നേതാക്കള്‍ ചര്‍ച്ചയില്‍ ഉന്നയിക്കും. ഇക്കാര്യത്തില്‍ ഉറപ്പ് ലഭിക്കാത്തപക്ഷം ഹാരിസണ്‍ കമ്പനിയുടെ അനധികൃത കൈവശത്തിലുള്ള ഭൂമി കൈയേറുമെന്ന് എകെഎസ്-ഭൂസമര സഹായസമിതി നേതാക്കള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.നിലവില്‍ ജില്ലയില്‍ സൌത്ത് വയനാട്, നോര്‍ത്ത് വയനാട് വനം ഡിവിഷനുകളിലെ 11 ഇടങ്ങളിലാണ് ആദിവാസി ഭൂസമരം. ഇതില്‍ സൌത്ത് വയനാട് വനം ഡിവിഷനിലെ ആനപ്പാറ, ചീയമ്പം, നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ വാളേരി തുമ്പശേരിക്കുന്ന്, പേര്യ, കാപ്പാട്ടുമല, തലപ്പുഴ 44, അമ്പുകുത്തി എന്നീ ഏഴ് കേന്ദ്രങ്ങളില്‍ സിപിഎം നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമ സമിതിയാണ് ഭൂസമരത്തിന് നേതൃത്വം നല്‍കുന്നത്. വടക്കേ വയനാട് വനം ഡിവിഷനിലെ കമ്പിപ്പാലം, വാലിയോട്ടുകുന്ന് എന്നിവിടങ്ങളില്‍ സിപിഐ നിയന്ത്രണത്തിലുള്ള ആദിവാസി മഹാസഭയാണ് സമരരംഗത്ത്. സൌത്ത് വയനാട് വനം ഡിവിഷനിലെ മേപ്പാടിക്ക് സമീപം പക്കാളിപ്പള്ളത്തും നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ ഇടിക്കരയിലുമാണ് ബിജെപിയുടെ പോഷക സംഘടനയായ ആദിവാസി സംഘത്തിന്റെ നേതൃത്വത്തില്‍ ഭൂസമരം. പക്കാളിപ്പള്ളത്ത് 139ഉം ഇടിക്കരയില്‍ 30ഉം ആദിവാസി കുടുംബങ്ങളാണ് ഭൂസമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്കെ.സദാനന്ദന്‍, ജനറല്‍ സെക്രട്ടറി പി..ജി. ആനന്ദ്കുമാര്‍, ആദിവാസി സംഘം ജില്ലാ സെക്രട്ടറി നിട്ടമാനി കുഞ്ഞിരാമന്‍ എന്നിവര്‍ പറഞ്ഞു. ആദിവാസി ക്ഷേമ സമിതി ജില്ലയില്‍ മൂന്നാം ഘട്ട ഭൂസമരമാണ് നടത്തുന്നത്. 2002ല്‍ വടക്കേ വയനാട്ടിലെ പനവല്ലിയിലായിരുന്നു ആദ്യഘട്ട സമരത്തിന് തുടക്കം. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 19 കേന്ദ്രങ്ങളിലാണ് 2002ല്‍ നിക്ഷിപ്ത വനഭൂമിയില്‍ സമരം ആരംഭിച്ചത്. ആദിവാസി മഹാസഭയും ആദിവാസി സംഘവും ആദ്യമായാണ് ഭൂസമരത്തിന് നേതൃത്വം നല്‍കുന്നത്. എകെഎസിന്റെ മൂന്നാം ഘട്ട സമരത്തില്‍ എട്ട് കേന്ദ്രങ്ങളിലായി 1000-ലധിരം ആദിവാസി കുടുംബങ്ങള്‍ പങ്കെടുക്കുന്നുണ്െടന്ന് ഭൂസമര സഹായസമിതി കണ്‍വീനര്‍ സി.കെ.ശശീന്ദ്രന്‍ പറഞ്ഞു. ആദിവാസി മഹാസഭയുടെ രണ്ട് സമരകേന്ദ്രങ്ങളിലായി 38 കുടുംബങ്ങളാണ് ഉള്ളത്., എം.കെ.ഗിരിജ , കെ.പി.വിജയന്‍ എന്നിവര്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക