Image

റേപ്‌ ഇന്‍ ഇന്ത്യ' പരാമര്‍ശം; ബി.ജെ.പിയോട്‌ മാപ്പ്‌ പറയാനില്ലെന്ന്‌ രാഹുല്‍

Published on 13 December, 2019
റേപ്‌ ഇന്‍ ഇന്ത്യ' പരാമര്‍ശം; ബി.ജെ.പിയോട്‌ മാപ്പ്‌ പറയാനില്ലെന്ന്‌ രാഹുല്‍

ന്യൂഡല്‍ഹി: 'റേപ്‌ ഇന്‍ ഇന്ത്യ' പരാമര്‍ശം ബി.ജെ.പി വിവാദമാക്കിയ സാഹചര്യത്തില്‍ മാപ്പ്‌ പറയില്ലെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധി. 

പൗരത്വ നിയമഭേദഗതിക്കെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായി തുടരുന്ന പ്രതിഷേധങ്ങളില്‍ നിന്ന്‌ ശ്രദ്ധതിരിക്കാനാണ്‌ തന്‍റെ പ്രസ്‌താവനയെ വിവാദമാക്കിയതെന്നും രാഹുല്‍ പറഞ്ഞു.

ഡല്‍ഹിയെ 'റേപ്‌ കാപിറ്റല്‍' എന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിക്കുന്ന വിഡിയോ രാഹുല്‍ ട്വീറ്റ്‌ ചെയ്‌തു. വടക്കുകിഴക്കന്‍ മേഖലയെ ചുട്ടെരിക്കുന്നതിനും ഇന്ത്യയുടെ സമ്‌ബദ്‌ വ്യവസ്ഥ തകര്‍ത്തതിനും ഡല്‍ഹിയെ 'റേപ്‌ കാപിറ്റല്‍' എന്ന്‌ വിളിച്ചതിനും മോദി മാപ്പ്‌ പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

മെയ്‌ക്‌ ഇന്‍ ഇന്ത്യ' അല്ല 'റേപ്‌ ഇന്‍ ഇന്ത്യ'യാണ്‌ സംഭവിക്കുന്നതെന്ന രാഹുലിന്‍റെ പ്രസ്‌താവനയാണ്‌ വിവാദമായത്‌. കഴിഞ്ഞ ദിവസം ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ്‌ പൊതുയോഗത്തിലാണ്‌ രാഹുല്‍ പ്രസ്‌താവന നടത്തിയത്‌.

രാജ്യത്തെ സ്‌ത്രീകളെ മുഴുവന്‍ അപമാനിക്കുന്നതാണെന്നും മാപ്പ്‌ പറയണമെന്നും ബി.ജെ.പി എം.പിമാര്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ബഹളത്തെ തുടര്‍ന്ന്‌ സഭ അനിശ്ചിതകാലത്തേക്ക്‌ പിരിഞ്ഞു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക