എളമരം: (കോഴിക്കോട്) പ്രഗത്ഭ മതപണ്ഡിതനും സൂഫീവര്യനും താജുല്‍ ഉലമാ ഉള്ളാള്‍
സയ്യിദ് അബ്ദുര്‍ റഹിമാന്‍ കുഞ്ഞിക്കോയ തങ്ങളുടെ മരുമകനും എന്നറിയപ്പെടുന്ന
അസ്സയ്യിദ് കെ.സി. മുഹമ്മദ് കുഞ്ഞി തങ്ങള്‍ (ആലൂര് വലിയ തങ്ങള്‍-78)
നിര്യാതനായി.
സ്വദേശമായ കോഴിക്കോട് എളമരത്തെ ചോലക്കര വീട്ടില്‍ വെച്ചു
ഇന്നു പുലര്‍ച്ചെ (ഞായര്‍ 10/07/2011) 5.15 നായിരുന്നു അന്ത്യം. അനാരോഗ്യം കാരണം
ചോലക്കര വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. നെല്ലാര് നെച്ചിക്കാട്ടില്‍ സയ്യിദ്
അബ്ദുല്‍ റഹിമാന്‍ കുഞ്ഞിക്കോയ തങ്ങളുടെയും താജുല്‍ ഉലമാ ഉള്ളാള്‍ സയ്യിദ്
അബ്ദുര്റഹിമാന് കുഞ്ഞിക്കോയ തങ്ങളുടെ മൂത്ത സഹോദരി കരുവന് തുരുത്തി സയ്യിദ ശരീഫ
ആറ്റബീവിയുടേയും മകനാണ്. വെള്ളാംപറമ്പത്ത് സയ്യിദ് ഹാമിദ് വലൂണ്ണി തങ്ങളുടെ
മകള്‍ സയ്യിദ ഫാത്തിമ മുത്ത്ബീവിയാണ് ഭാര്യ.
1977 മുതല്‍ വാര്‍ധക്യ രോഗം
ബാധിക്കുന്നത് വരെ 25 വര്‍ഷക്കാലം ബോവിക്കാനത്തിനടുത്തുള്ള ആലൂര് ജുമാമസ്ജിദില്‍
ഖത്തീബായി സേവനം നടത്തുകയായിരുന്നു. കോഴിക്കോട് മാവൂര്‍ എളമരം കൊന്നാര് ചോലക്കര
ബുഖാരിയ കുടുംബത്തിലെ അംഗമാണ്. 1933 ആഗസ്റ്റ് രണ്ട് കൊന്നാരയില്‍ ജനിച്ചു.
വെളിമുക്ക് കൂമണ്ണ് ചെറുകോയ തങ്ങളുടെ ഭാര്യ സയ്യിദ കുഞ്ഞി ബീവി, ആദൂര്‍ ഉമ്പു
തങ്ങളുടെ ഭാര്യ സയ്യിദ നബീസ ബീവി, ഉള്ളാള്‍ മുദര്രിഗസ് സയ്യിദ് ഹാമിദ് ചെറു
കുഞ്ഞി തങ്ങള്‍, നെല്ലാര കെ.സി.കെ. തങ്ങളുടെ ഭാര്യ സയ്യിദ ശരീഫ ആറ്റ ബീവി,
എന്നിവര്‍ സഹോദരങ്ങളാണ്.
കാസറഗോഡ് ബോവിക്കാനം മുതലപ്പാറ ബുഖാരിയ
ഇസ്ലാമിക് കോംപ്ലക്സ് ചെയര്‍മാ ന് സയ്യിദ് അബ്ദുല്‍ ഖാദര്‍ കെ.സി.ആറ്റകോയ
തങ്ങള്‍, സയ്യിദ് കെ.സി.അലവി കോയ തങ്ങള്‍
കൊടുവള്ളി പൂക്കോയ തങ്ങളുടെ ഭാര്യ
ശരീഫ ആറ്റ ബീവി, കൊടിയത്തൂര്‍ ഇസ്മായീല്‍ കോയ തങ്ങളുടെ ഭാര്യ സുഹ്റ ബീവി,
മണ്ണാര്ക്കാൂട് സൈനുദ്ദീന്‍ തങ്ങളുടെ ഭാര്യ സൗദ ബീവി, എന്നിവര്‍ മക്കളാണ്.
മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കൊന്നാര ജുമാമസ്ജിദ് ഖബര്‍
സ്ഥാനില്‍ മറവു ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ആലൂര് ടി.എ. മഹമൂദ്
ഹാജി 9747123785 , 04994250896, 250895, മകന് സയ്യിദ് അബ്ദുല്‍ ഖാദര്‍
കെ.സി.ആറ്റകോയ തങ്ങള്‍, 9447490273