Image

പിഎസ്‌എല്‍വി)യുടെ ചരിത്ര കുതിപ്പിന്‌ മിനിറ്റുകള്‍ ബാക്കി

Published on 11 December, 2019
പിഎസ്‌എല്‍വി)യുടെ  ചരിത്ര കുതിപ്പിന്‌  മിനിറ്റുകള്‍ ബാക്കി
ശ്രീഹരിക്കോട്ട; രാജ്യത്തിന്‌ അഭിമാനമായി ഇന്ന്‌ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പോളാര്‍ സാറ്റലൈറ്റ്‌ ലോഞ്ച്‌ വെഹിക്കിളി(പിഎസ്‌എല്‍വി)ന്റെ ചരിത്ര കുതിപ്പിന്‌ മിനിറ്റുകള്‍ മാത്രം ബാക്കി. 

അമ്‌ബതാമത്തെ വിക്ഷേപണത്തിനാണ്‌ പിഎസ്‌എല്‍വി തയ്യാറെടുക്കുന്നത്‌. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്‌ -2 ബിആര്‍1-നെയാണ്‌ ഈ ദൗത്യത്തില്‍ പിഎസ്‌എല്‍വി ലക്ഷ്യത്തിലെത്തിക്കുക. 

ന്യൂ സ്‌പേസ്‌ ഇന്ത്യ ലിമിറ്റഡുമായി (എന്‍എസ്‌ഐഎല്‍) ചേര്‍ന്ന്‌ വാണിജ്യാടിസ്ഥാനത്തില്‍ യുഎസ്‌എ, ഇസ്രയേല്‍, ഇറ്റലി, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഒന്‍പത്‌ വിദേശ ഉപഗ്രഹങ്ങളും റിസാറ്റ്‌ 2 ബിആര്‍ 1 ഉപഗ്രഹത്തിനൊപ്പം വിക്ഷേപിക്കും.

ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പേസ്‌ സെന്ററില്‍നിന്ന്‌ അല്‍പനേരം കഴിഞ്ഞ്‌ 3.25ന്‌ പിഎസ്‌എല്‍വി 48 വിക്ഷേപണം നടത്തുക. പിഎസ്‌എല്‍വിയുടെ പരിഷ്‌കരിച്ച പതിപ്പായ ക്യുഎല്‍ റോക്കറ്റ്‌ ഉപയോഗിച്ചാണ്‌ വിക്ഷേപണം. 

628 കിലോഗ്രാം ഭാരം വരുന്ന റഡാര്‍ ഇമേജിങ്‌ നിരീക്ഷണ ഉപഗ്രഹമാണ്‌ റിസാറ്റ്‌ -2 ബിആര്‍1. 37 ഡിഗ്രി ചെരിവില്‍ 576 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍ സ്ഥാപിക്കുമെന്നാണ്‌ ഇസ്‌റോയുടെ പ്രസ്‌താവനയില്‍ പറയുന്നത്‌.

ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ (എസ്‌ഡിഎസ്സി) നിന്നുള്ള 75-ാമത്തെ വിക്ഷേപണ ദൗത്യമെന്ന പ്രത്യേകതയും ഇതിനുണ്ട്‌. റോക്കറ്റ്‌ ഉയര്‍ന്ന്‌ 16 മിനിറ്റിനുള്ളില്‍ റിസാറ്റ്‌ -2 ബിആര്‍ 1 വിന്യസിക്കപ്പെടും. 

ഒരു മിനിറ്റിന്‌ ശേഷം ഒന്‍പത്‌ ഉപഭോക്തൃ ഉപഗ്രഹങ്ങളില്‍ ആദ്യത്തേത്‌ പുറന്തള്ളപ്പെടും. ഉപഭോക്തൃ ഉപഗ്രഹങ്ങളില്‍ അവസാനത്തേത്‌ ഭ്രമണപഥത്തിലെത്തുമ്‌ബോള്‍ ഏകദേശം 21 മിനിറ്റിനുള്ളില്‍ വിക്ഷേപണ ദൗത്യം അവസാനിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ലോകമെമ്‌ബാടുമുള്ള ഏറ്റവും വിജയകരമായ വിക്ഷേപണ വാഹനങ്ങളിലൊന്നാണ്‌ പിഎസ്‌എല്‍വി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക