Image

ഇ-മലയാളിയുടെ ക്രുസ്തുമസ് ട്രീ

Published on 10 December, 2019
ഇ-മലയാളിയുടെ ക്രുസ്തുമസ് ട്രീ
"കര്‍ത്താവായ ക്രുസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് അടയാളമോ, ശീലകള്‍ ചുറ്റി പശുത്തൊട്ടിയില്‍ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും എന്നു പറഞ്ഞു. തങ്ങളോട് അറിയിച്ചതുപോലെ ഇടയന്മാര്‍ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ച് ദൈവത്തെ  മഹത്വപ്പെടുത്തിയും പുകഴ്ത്തിയും  കൊണ്ടുമടങ്ങിപ്പോയി. (ലൂക്കൊസ് : 2:11ക20)''

കര്‍ത്താവിന്റെ തിരുപ്പിറവി ദിനം ഇതാ സമാഗതമാകുന്നു. മാലാഖമാരുടെ സ്വര്‍ഗ്ഗീയ സംഗീതം കേട്ട് വിണ്ണിലെ താരങ്ങള്‍ ഭൂമിയില്‍ പിറന്ന രക്ഷകനെ നോക്കി നിന്ന ശാന്തമായ രാത്രി. എട്ടു കലമാനെ പൂട്ടിയ ഹിമവാഹനത്തില്‍ ക്രുസ്തുമസ്സ് പിതാവ് കുട്ടികള്‍ക്ക് സമ്മാനവുമായി കിലുകിലാരവത്തോടെ വരുമ്പോള്‍, വീട്ടുമുറികളില്‍ അന്നത്തെ നക്ഷത്രപൂര്‍ണ്ണമായ ആകാശത്തിന്റെ പ്രതിച്ഛായ സ്രുഷ്ടിക്കുന്ന ക്രുസ്തുമസ്സ് ട്രീകള്‍ വര്‍ണ്ണശബളമായ അലങ്കാരങ്ങളാല്‍ നിറയുമ്പോള്‍ ക്രുസ്തുമസ്സ് സ്‌തോത്രങ്ങള്‍ ചുറ്റും മുഴങ്ങുമ്പോള്‍, ഇ-മലയാളിയുടെ താളുകള്‍ ദിവ്യമായ ഈ ആഘോഷത്തിന്റെ ഉത്സാഹങ്ങള്‍ക്ക് മാറ്റ് കൂട്ടുവാന്‍ നിങ്ങളുടെ രചനകള്‍ക്കായി ഒരുങ്ങി കഴിഞ്ഞു.  പാടിയും പറഞ്ഞും ഈ ക്രുസ്തുമസ്സ്ട്രീ സര്‍ഗ്ഗസങ്കല്‍പ്പങ്ങളുടെ സ്വര്‍ഗ്ഗീയമര്‍മ്മരങ്ങളാല്‍ മുഖരിതമാക്കുക. ഒപ്പം പുതുവര്‍ഷത്തിന്റെ കാലൊടിയൊച്ചയും കേള്‍പ്പിക്കുക.

നിങ്ങള്‍ക്ക് ശാന്തിയും സമാധാനവും നേരുന്നു.

Join WhatsApp News
എന്തിയേ വിദ്യാധരന്‍ ...ഇത്യാദി 2019-12-11 07:21:31
വിദ്യാധരന്‍, അന്തപ്പന്‍, മാത്തുള്ള, നാരദന്‍ ...ഇവര്‍ ഒക്കെ എവിടെ പോയി?
വെള്ളിയാഴ്ച ചെരിപ്പുറം വരുമായിരിക്കും!
ചാണക്യന്‍ NY
ഏതു യേശു? 2019-12-11 11:36:32
'ശീലകള്‍ ചുറ്റി പശുത്തൊട്ടിയില്‍ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും എന്നു പറഞ്ഞു.'-ലൂക്കോ 2:11 
'  വീട്ടിൽ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു- മത്തായി 2:11 
 ലൂകൊയുടെ യേശു പശു തൊട്ടിയില്‍ കിടക്കുന്നു. പിന്നീട് ദേവാലയത്തില്‍ 
മത്തായിയുടെ യേശു വീട്ടില്‍ - മാത്രം അല്ല മിസ്രെമിലേക്ക് ഓടി രക്ഷ പെടുന്നു. 
 ഇതു രണ്ടും രണ്ടു യേശു . അപ്പോള്‍ നമ്മള്‍ ഏതു യേശുവിന്‍റെ ജനനം ആണ് ആഗോഷിക്കുന്നത് 
ചാണകം 2019-12-11 23:00:46
അന്തപ്പൻ വരണെങ്കിൽ മാത്തുള്ള വരണം . മാത്തുള്ള വരുമെന്നു തോന്നുന്നില്ല . അദ്ദേഹം ഉടലോടെ സ്വർഗ്ഗത്തിൽ പോയെന്നാണ് കേൾക്കുന്നത് 


vayanakaaran 2019-12-12 16:01:57
സാർ ഉറച്ച ഒരു കൃസ്തീയ 
വിശ്വാസിയാണ്.  യേശു ദൈവപുത്രനാണ്, 
അദ്ദേഹം ജനിച്ചത് മനുഷ്യരാശിയ്ക്കുവേണ്ടിയാണെന്നു 
സാർ പറയുമെങ്കിലും സ്വയം 
നമ്പൂതിരിയാണെന്നുകൂടി അദ്ദേഹം 
പറയുന്നതായി നമ്മൾ വായിച്ചു. അതിൽ 
കുഴപ്പമില്ല നംപൂതിരി കൃസ്ത്യൻ എന്ന് പറയാം.
പിന്നെ അന്തപ്പനും ആൻഡ്രുസും കൊണ്ടുവരുന്ന 
ന്യായങ്ങൾ രണ്ടായിരം വര്ഷങ്ങളായി 
മനുഷ്യർ വിശ്വസിച്ചുവരുന്നത് മാറ്റാൻ 
ശക്തമല്ല. യേശു ഉയർത്തെഴുന്നേറ്റില്ല 
എന്ന് കൃസ്ത്യാനിയല്ലാത്തവൻ കൂടി 
പറയില്ല. അത്രക്ക് മനുഷ്യമനസ്സിൽ 
അത് ഉറച്ചതാണ്. അതിൽ 
വിശ്വസിക്കുന്നു.  ആൻഡ്രുസും അന്തപ്പനും 
തക്കതായ തെളിവുകൾ നൽകണം. വാദങ്ങളല്ല .
കാരണം വാദങ്ങൾ ആരോ എഴുതിയ 
പുസ്തകങ്ങളിൽ നിന്നുമാണ്.  അന്തപ്പനും 
ആൻഡ്രുസും വായിച്ച പുസ്തകമല്ല 
മാത്തുള്ള സാർ വായിച്ചിട്ടുണ്ടാകുക. 
അതുകൊണ്ട് ഈ കൃസ്തുമസ് കാലത്ത് 
ഈ ത്രിമൂർത്തികൾ ഇ മലയാളി 
വായനക്കാരുടെ സംശയങ്ങൾ ദൂരീകരിക്കുക. 
യേശുവിന്റെ നാമത്തിൽ ആമേൻ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക