Image

ചൈനയില്‍ കൊടുങ്കാറ്റും പേമാരിയും: നാല്‍പ്പതിലേറെ പേര്‍ മരിച്ചു

Published on 13 May, 2012
ചൈനയില്‍ കൊടുങ്കാറ്റും പേമാരിയും: നാല്‍പ്പതിലേറെ പേര്‍ മരിച്ചു
ബെയ്‌ജിങ്‌: വടക്കു പടിഞ്ഞാറന്‍ ചൈനയിലുണ്ടായ കൊടുങ്കാറ്റിലും പേമാരിയിലും നാല്‍പ്പതിലേറെ പേര്‍ മരിച്ചു. വടക്കു പടിഞ്ഞാറന്‍ ചൈനയിലെ മലമ്പ്രദേശമായ ഗന്‍സു പ്രവിശ്യയിലാണ്‌ കൊടുങ്കാറ്റുണ്ടായത്‌. 30,000 ഓളം ആളുകളെ പ്രദേശത്ത്‌ നിന്നും ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. എട്ട്‌ പേരെ കാണാതായിട്ടുണ്ട്‌. 87 പേര്‍ പരിക്കേറ്റതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തു. ചൈനയിലെ 18 നഗരങ്ങളും അവിടങ്ങളിലെ മൂന്നില്‍ രണ്ട്‌ ഭാഗം വീടുകളും പ്രകൃതി ദുരന്തത്തിന്‌ ഇരയായിട്ടുണ്ടെന്ന്‌ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക