Image

എയര്‍ ഇന്ത്യ സമരം ആറാം ദിവസത്തിലേക്ക്‌ കൂടുതല്‍ സര്‍വീസുകള്‍ റദ്ദുചെയ്‌തു

Published on 13 May, 2012
എയര്‍ ഇന്ത്യ സമരം ആറാം ദിവസത്തിലേക്ക്‌ കൂടുതല്‍ സര്‍വീസുകള്‍ റദ്ദുചെയ്‌തു
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ പൈലറ്റുമാര്‍ നടത്തിവരുന്ന സമരം ആറാം ദിവസത്തിലേക്ക്‌ കടന്നതോടെ കൂടുതല്‍ സര്‍വീസുകള്‍ റദ്ദുചെയ്‌തു. ഇരുപതോളം സര്‍വീസുകളാണ്‌ ഇന്ന്‌ റദ്ദാക്കിയത്‌.

ഇതിനിടെ സമരം അവസാനിപ്പിച്ചാല്‍ മാത്രമേ ചര്‍ച്ചയ്‌ക്കുള്ളുവെന്ന കര്‍ശന നിലപാടിലാണ്‌ വ്യോമയാന മന്ത്രി. സമരം മൂലം അന്താരാഷ്ട്ര വിമാനങ്ങളിലെ മെയ്‌ 15 മുതലുള്ള ടിക്കറ്റ്‌ ബുക്കിങ്‌ അധികൃതര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്‌. 71 പൈലറ്റുമാരെ എയര്‍ഇന്ത്യ പുറത്താക്കി. 11 പേരുടെ ലൈസന്‍സ്‌ റദ്ദാക്കാന്‍ വ്യോമയാന ഡയറക്ടര്‍ ജനറലിനോട്‌ മാനേജ്‌മെന്റ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. സമരം നടത്തുന്ന ഇന്ത്യന്‍ പൈലറ്റ്‌സ്‌ ഗില്‍ഡ്‌ സംഘടനയുടെ ഭാരവാഹികള്‍ക്ക്‌ മന്ത്രാലയം നോട്ടീസ്‌ നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക