Image

ഒടിയനില്‍ ഞാനും ഷമ്മി തിലകനും കൂടിയാണ് ഡബ്ബ് ചെയ്തത്, ഒടുവില്‍ അംഗീകാരം വന്നപ്പോള്‍ ഒരാള്‍ക്ക് മാത്രം കിട്ടി: മനോജ് നായര്‍

Published on 07 December, 2019
ഒടിയനില്‍ ഞാനും ഷമ്മി തിലകനും കൂടിയാണ് ഡബ്ബ് ചെയ്തത്, ഒടുവില്‍ അംഗീകാരം വന്നപ്പോള്‍ ഒരാള്‍ക്ക് മാത്രം കിട്ടി: മനോജ് നായര്‍


മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളാണ് മനോജ് നായരും ബീന ആന്റണിയും. അഭിനയ മേഖലയില്‍ നിറസാന്നിധ്യമാണ് ബീനയും കുടുംബവും. ഡബ്ബിംഗ് രംഗത്തും സജീവമാണ് മനോജ്. ഡബ്ബിംഗില്‍ തനിക്ക് കിട്ടാതെ പോയ അംഗീകാരത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

'ഡബ്ബിംഗ് ഞാന്‍ ആദ്യം ചെയ്യുന്നത് ചിരഞ്ജീവിയ്ക്ക് വേണ്ടിയായിരുന്നു. ചേകവന്‍ എന്ന പഠത്തിന് വേണ്ടിയാണ് ഡബ്ബിംഗിന് വിളിച്ചത്. ഡബ്ബിംഗിനെ കുറിച്ച് ആദ്യം അറിവില്ലായിരുന്നു. സീരിയലില്‍ ഡബ്ബ് ചെയ്യുമെന്നല്ലാതെ വേറൊരാള്‍ക്കും ഡബ്ബ് ചെയ്ത് പരിചയമില്ല. നോക്കാന്ന് പറഞ്ഞു. തെലങ്കാനയിലായിരുന്നു . നല്ലപാടാണ്. എന്നാലും അത് ഓക്കെയായി. അവര്‍ക്ക് ഇഷ്ടപ്പെട്ടു. അതിന് ശേഷം കുറേ നാള്‍ അനക്കമൊന്നും ഉണ്ടായില്ല.

മലയാള സിനിമയില്‍ വില്ലന്മാര്‍ക്ക് ഡബ്ബിംഗിനാണ് എന്നെ ആദ്യം വിളിക്കുന്നത്. പുലിമുരുകന് മുന്‍പ് ലാലേട്ടന്റെ ഭഗവാന്‍ എന്ന പഠത്തിന് ഡബ്ബ് ചെയ്തിട്ടുണ്ട്. അതിലെ വില്ലന് ഡബ്ബ് ചെയ്തു. എന്നാല്‍ ഹിറ്റായത് പുലിമുരുകനില്‍ ചെയ്തപ്പോഴാണ്. ഡാഡി ഗിരിജ എന്ന കഥാപാത്രത്തിനായിരുന്നു അത് കഴിഞ്ഞ് മധുരരാജ, അതിരന്‍ സിനിമയില്‍ പ്രകാശ് രാജ്, ഒടിയനില്‍ കുറച്ച് ചെയ്തിട്ടുണ്ട്. പ്രകാശ് രാജിനു തന്നെ, അതിനിടയില്‍ കുറച്ച് വേദന തോന്നിയ സംഭവങ്ങളൊക്കെയുണ്ട്. ഷമ്മി തിലകനും ഞാനും കൂടിയാണ് ഡബ്ബ് ചെയ്തത്. അംഗീകാരം വന്നപ്പോള്‍ ഒരാള്‍ക്ക് മാത്രം കിട്ടി' മനോജ് പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക