Image

എസ്.പി. സാം ക്രിസ്റ്റിയെ സി.ബി.ഐ. ചോദ്യംചെയ്യും

Published on 12 May, 2012
എസ്.പി. സാം ക്രിസ്റ്റിയെ  സി.ബി.ഐ. ചോദ്യംചെയ്യും
കൊല്ലം: മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.ബി.ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കൊല്ലം ക്രൈംബ്രാഞ്ച് എസ്.പി. സാം ക്രിസ്റ്റി ഡാനിയേലിനെ തിങ്കളാഴ്ച സി.ബി.ഐ.കൊല്ലത്ത് ചോദ്യംചെയ്യും. സി.ബി.ഐ. അഡീഷണല്‍ എസ്.പി. എസ്.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യംചെയ്യുക.

ക്രൈംബ്രാഞ്ച് സി.ബി.ഐ.യ്ക്ക് കൈമാറിയ കേസ് ഡയറിയില്‍ നിരവധി പൊരുത്തക്കേടുകളുണ്ട്. ഈ പൊരുത്തക്കേടുകള്‍ വന്നതിനെപ്പറ്റിയാണ് സി.ബി.ഐ. ആദ്യം മൊഴിയെടുക്കുന്നതെന്നാണ് സൂചന. നിരവധി തെളിവുകള്‍ ഉണ്ടായിട്ടും ഡിവൈ.എസ്.പി. റഷീദിനെ കേസില്‍നിന്ന് വിട്ടുകളഞ്ഞതിനെപ്പറ്റിയാകും സി.ബി.ഐ. മുഖ്യമായും അന്വേഷിക്കുക. കണ്ടെയ്‌നര്‍ സന്തോഷ് കാര്യങ്ങള്‍ തുറന്നുപറയാന്‍ തയ്യാറായിട്ടും എന്തുകൊണ്ട് അത്തരം കാര്യങ്ങള്‍ അന്വേഷിക്കുകയോ നടപടിയെടുക്കുകയോ ചെയ്തില്ലെന്നതിന് വ്യക്തമായ ഉത്തരമറിയാന്‍ ലക്ഷ്യമിട്ടാണ് സാം ക്രിസ്റ്റിയെ ചോദ്യം ചെയ്യുന്നത്. മാപ്പുസാക്ഷിയാക്കി കേസില്‍ ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായി രണ്ടുദിവസംമുമ്പ് കണ്ടെയ്‌നര്‍ സന്തോഷിന്റെ രഹസ്യമൊഴി 164 പ്രകാരം എറണാകുളം കോടതി രേഖപ്പെടുത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക