Image

ഈ സിനിമ കാണാന്‍ 4 തവണ ഞാന്‍ ശ്രമിച്ചു. 3 തവണയും ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇങ്ങനെ ഉപേക്ഷിക്കപ്പെടേണ്ട ഒരു മോശം സിനിമയൊന്നുമല്ലത്- കുറിപ്പ്

Published on 07 December, 2019
ഈ സിനിമ കാണാന്‍ 4 തവണ ഞാന്‍ ശ്രമിച്ചു. 3 തവണയും ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇങ്ങനെ ഉപേക്ഷിക്കപ്പെടേണ്ട ഒരു മോശം സിനിമയൊന്നുമല്ലത്- കുറിപ്പ്

ഒരു സിനിമ കാണാന്‍ ആളുകളെ കൂട്ടേണ്ടി വന്ന അവസ്ഥയെ കുറിച്ച്‌ എഴുത്തുകാരനായ ലാജോ ജോസിന്റെ കുറിപ്പ്. അജു വര്‍ഗീസ് നായകനായ രഞ്ജിത്ത് ശങ്കര്‍ ചിത്രം കമലയെ കുറിച്ചാണ് ലാജോ ജോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കമല എന്ന സിനിമ ഒരു പാഠപുസ്തകം ആണ്.

തരക്കേടില്ലാത്ത ഒരു സിനിമ എന്ത് കൊണ്ട് പ്രേക്ഷകര്‍ കയ്യൊഴിഞ്ഞു?

ഇൗ സിനിമ കാണാന്‍ 4 തവണ ഞാന്‍ ശ്രമിച്ചു. 3 തവണയും ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് കൊണ്ട് No Show.

നാലാം തവണ ഞാന്‍ 2 കൂട്ടുകാരെ കൂട്ടി പോയി.
ഭാഗ്യത്തിന് പത്ത് പേരെ കൂട്ടി , cancel ചെയ്ത ഷോ തുടങ്ങാന്‍ ബഹളം വയ്ക്കുന്ന, 2 സിനിമ പ്രേമികള്‍ അവിടെ ഉണ്ടായിരുന്നു. അങ്ങനെ സിനിമ കാണാന്‍ പറ്റി.

ഇനി കഥ പറയാം.

എന്താണ് കമല?

നല്ല കിടിലന്‍ first half ആണ്.
എന്നാല്‍ 2nd half എത്തുമ്ബോളാണ് first half -ന്റെ പോരായ്മകള്‍ നമ്മള്‍ അറിയാതെ നമ്മളില്‍ രസക്കേട് ഉണ്ടാക്കുന്നത്.

ഏറ്റവും വലിയ പ്രശ്നം എന്താണ് ?

ഒന്നാമത്തെ കാര്യം ഇതൊരു ത്രില്ലര്‍ അല്ല. ഇതൊരു മിസ്റ്ററി സിനിമയാണ്. ത്രില്ലര്‍ എന്ന രീതിയിലുള്ള promotion, teaser എന്നിവ കാരണം നമ്മള്‍ thriller പ്രതീക്ഷിച്ച്‌ പോയാല്‍ നിരാശ ആണ് ഫലം.

2. സിനിമ എന്ന അനുഭവം.
അതിനെക്കുറിച്ച്‌ ആലോചിക്കുമ്ബോള്‍ ഇതാരെക്കുറിച്ചുള്ള കഥയാണ് എന്ന ചോദ്യമാണ്.

ഇവിടെ കമല എന്ന കഥാപാത്രത്തിന്റെ മിസ്റ്ററി ആദ്യ പകുതിയില്‍ നന്നായി ചെയ്തിട്ടുണ്ട്.

പക്ഷേ പ്രേക്ഷകര്‍, എപ്പോഴും ആരുടെ എങ്കിലും പക്ഷത്ത് നില്‍ക്കാന്‍ ശ്രമിക്കും. സാധാരണ ഗതിയില്‍ അത് നായകന്‍ / നായിക -യുടെ പക്ഷത്തായിരിക്കും.

ഇവിടെ ആദ്യ പകുതിയില്‍ നമ്മള്‍ നായകന്റെ പക്ഷത്ത് ആകാന്‍ പരിശ്രമിക്കും. അതൊരു Natural Process ആയി വരേണ്ടതാണ്. അങ്ങനെ നമ്മള്‍ പാടുപെട്ട് നായകന്റെ പക്ഷത്ത് നില്‍ക്കാന്‍ ശ്രമിക്കുമ്ബോള്‍ രണ്ടാം പകുതിയില്‍ പ്രേക്ഷകര്‍ക്ക് വഞ്ചിക്കപ്പെട്ട തോന്നലാണ് ഉണ്ടാവുക.

അതുകൊണ്ടാണ് പരിപൂര്‍ണ്ണ സംതൃപ്തി ലഭിക്കാതെ, എന്തുകൊണ്ടാണ് സംതൃപ്തി ലഭിക്കാത്തത് എന്ന് ആലോചിച്ച്‌ നമ്മള്‍ കിളി പോയി ഇറങ്ങുന്നത്.

എന്നാലും ഇങ്ങനെ ഉപേക്ഷിക്കപ്പെടേണ്ട ഒരു മോശം സിനിമയൊന്നുമല്ല.
തരക്കേടില്ലാത്ത സിനിമയാണ്.

അജു വര്‍ഗീസിനെ നായകനാക്കി ഒരു സിനിമയെടുത്തതിന് രഞ്ജിത്ത് ശങ്കറിന് ഒരു കൈയടി.

അജു വര്‍ഗീസ് തരക്കേടില്ലാതെ ആ വേഷം ഭംഗിയാക്കിയിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക