Image

ബിഡിജെഎസ് ജാതി പാര്‍ട്ടിയല്ല, എന്‍ഡിഎയ്ക്കൊപ്പം ഉറച്ച്‌ നില്‍ക്കും : തുഷാര്‍ വെള്ളാപ്പള്ളി

Published on 05 December, 2019
ബിഡിജെഎസ് ജാതി പാര്‍ട്ടിയല്ല, എന്‍ഡിഎയ്ക്കൊപ്പം ഉറച്ച്‌ നില്‍ക്കും : തുഷാര്‍ വെള്ളാപ്പള്ളി

കൊല്ലം : ബി.ഡി.ജെ.എസ് എന്‍.ഡി.എയില്‍ ശക്തമായി ഉറച്ചുനില്‍ക്കുമെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കൊല്ലം, പത്തനംത്തിട്ട, തിരുവനന്തപുരം ജില്ലകളിലെ പ്രവര്‍ത്തകര്‍ പങ്കെടുത്ത് കൊല്ലം ടൗണ്‍ ഹാളില്‍ നടന്ന ബി.ഡി.ജെ.എസിന്റെ നാലാം ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


വരാന്‍പോകുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ എന്‍.ഡി.എ ഒറ്റക്കെട്ടായി നേരിടും. തദ്ദേശ തിര‌ഞ്ഞെടുപ്പ് കഴിയുമ്ബോള്‍ സംസ്ഥാനത്ത് ബി.ഡി.ജെ.എസിന് ആയിരക്കണക്കിന് ജനപ്രതിനിധികള്‍ ഉണ്ടാകും. ഇതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. പ്രത്യേക വിഭാഗങ്ങളുടെ വോട്ട് ലക്ഷ്യമിട്ട് ബി.ഡി.ജെ.എസിനെ ചിലര്‍ ജാതി പാര്‍ട്ടിയായി മുദ്രകുത്തുകയാണ്. എന്നാല്‍ യു.ഡി.എഫും എല്‍.ഡിഫുമാണ് ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. രണ്ട് കൂട്ടരും ഇടതും വലതുമായി ജാതി പാര്‍ട്ടികളെ കൂടെ നിര്‍ത്തിയിട്ടുണ്ട്. നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ഏറ്റവുമധികം വളര്‍ച്ചയുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുകയാണ്. രാജ്യത്ത് ജാതി മത ഭേദമില്ലാതെ എല്ലാവരും ഏകോദര സഹോദരങ്ങളെ പോലെ ജീവിച്ചത് കഴിഞ്ഞ അഞ്ചര വര്‍ഷത്തെ മോദി ഭരണത്തിലാണെന്നും തുഷാര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക